ക്രിക്കറ്റ്‌ ഒളിമ്പിക്സിൽ; ആവേശവും സന്തോഷവും പങ്കുവെച്ച് സ്കൈ
Olimpics
ക്രിക്കറ്റ്‌ ഒളിമ്പിക്സിൽ; ആവേശവും സന്തോഷവും പങ്കുവെച്ച് സ്കൈ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 16th October 2023, 5:16 pm

2028ൽ ലോസ് ആഞ്ചൽസിൽ വെച്ച് നടക്കുന്ന ഒളിമ്പിക്സിൽ ക്രിക്കറ്റ്‌ ഒരു കായിക ഇനമായി ഉൾപ്പെടുത്തി. 1900ത്തിലെ പാരീസ് ഒളിമ്പിക്സിൽ ആയിരുന്നു ക്രിക്കറ്റ്‌ അവസാനമായി ഒരു ഇവന്റായി ഒളിമ്പിക്സിൽ ഉണ്ടായിരുന്നത്.

ഈ സാഹചര്യത്തിൽ ഒളിമ്പിക്സിൽ ക്രിക്കറ്റ്‌ തിരിച്ചെത്തിയതിന്റെ സന്തോഷം പ്രകടിപ്പിച്ചിരിക്കുകയാണ് ഇന്ത്യൻ ബാറ്റർ സൂര്യകുമാർ യാദവ്‌.

‘ഒളിമ്പിക് ഗെയിംസിൽ ക്രിക്കറ്റിനെ ഉൾപ്പെടുത്തിയതിൽ സന്തോഷവും, ആവേശവും തോന്നുന്നു. ആഗോളതലത്തിൽ നമ്മുടെ രാജ്യത്തെ പ്രതിനിധീകരിക്കുന്നതിനുള്ള മറ്റൊരു അവസരം കൂടി ലഭിക്കുന്നു,’ സൂര്യകുമാർ എക്‌സിൽ കുറിച്ചു.

ടി-20 ഫോർമാറ്റിൽ ആയിരിക്കും ഒളിമ്പിക്സിൽ ക്രിക്കറ്റ്‌ മത്സരം അരങ്ങേറുക. സൂര്യകുമാർ യാദവ്‌ ടി-20 യിൽ അസാമാന്യ പ്രതിഭയുള്ള താരമായതിനാൽ അദ്ദേഹം ഒളിമ്പിക്സിൽ ഉണ്ടാവുന്നത് ഇന്ത്യൻ ടീമിന് വലിയ മുതൽക്കൂട്ടാവും നൽകുക. അഞ്ച് വർഷങ്ങൾക്ക് ശേഷവും താരം ഇതേ ഫോം നിലനിർത്തുമോ എന്നതും ശ്രദ്ധേയമാണ്‌.

ഇന്ത്യക്കായി 53 ടി-20 മത്സരങ്ങൾ കളിച്ച 1841 റൺസ് സൂര്യയുടെ പേരിലുണ്ട്. 172.7 പ്രഹരശേഷിയിൽ ബാറ്റ്‌ ചെയ്യുന്ന താരത്തിന്റെ ആവറേജ് 46 ആണ്.

ഐ.സി.സി ഏകദിന ലോകകപ്പിന്റെ ആവേശം നിലനിൽക്കുന്ന ഈ സമയത്ത് തന്നെ ക്രിക്കറ്റ്‌ വീണ്ടും ഒളിമ്പിക്സിൽ വന്നത് ഏറെ ശ്രദ്ധേയമായി.

Content Highlight: Suryakumar yadav talks the happiness of cricket is included in Olympics.