ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്ന് മത്സരങ്ങളടങ്ങുന്ന ടി-20 പരമ്പരയില്‍ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. അവസാന മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഇന്ത്യ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയുടെ ഇന്നിങ്‌സ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.
ഒടുവില്‍ സൂപ്പര്‍ ഓവര്‍ വിധിയെഴുതിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കക്ക് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ രണ്ട് റണ്‍സ് മാത്രമേ നേടാന്‍ സാധിച്ചൂള്ളൂ. വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് വേണ്ടി ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ആദ്യ പന്തില്‍ തന്നെ അനായാസമായി വിജയം സ്വന്തമാക്കുകയായിരുന്നു. സൂര്യകുമാര്‍ യാദവിന്റെ തകര്‍പ്പന്‍ പ്രകടനത്തിലാണ് ഇന്ത്യ സൂപ്പര്‍ ഓവറില്‍ എത്തിയത്.
മത്സരത്തില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന് മികച്ച പ്രകടനം നടത്താന്‍ സാധിച്ചില്ല. ഒന്നും നേടാതെയാണ് സഞ്ജു പുറത്തായത്. ലങ്കന്‍ താരം ചമിന്തു വിക്രമസിംഹേയുടെ പന്തില്‍ ഹസരങ്കക്ക് ക്യാച്ച് നല്‍കിയാണ് സഞ്ജു മടങ്ങിയത്.
കഴിഞ്ഞ മത്സരത്തിലും സഞ്ജു പൂജ്യം റണ്‍സിന് പുറത്തായിരുന്നു. മാത്രമല്ല മൂന്ന് ക്യാച്ച് സഞ്ജു ഡ്രോപ് ചെയ്യുകയും ചെയ്തിരുന്നു. അവസരങ്ങള്‍ ലഭിച്ചിട്ടും സഞ്ജു മുതലാക്കുന്നില്ല എന്ന് പലരും വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ സഞ്ജുവിന് അവസരം ലഭിച്ചതിന്റെ കാരണം വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് സൂര്യ. തനിക്ക് വിശ്രമം ആവിശ്യമാണെന്നും ഇത് സഞ്ജുവിനെപ്പോലുള്ള താരങ്ങള്‍ക്ക് അവസരം നല്‍കുമെന്നുമാണ് പന്ത് മാനേജ്‌മെന്റിനോട് പറഞ്ഞത്.
‘രണ്ടാം മത്സരം കഴിഞ്ഞപ്പോള്‍ റിഷബ് മാനേജ്‌മെന്റിനോട് വിശ്രമത്തിന് ആവിശ്യപ്പെട്ടു, ഇത് സഞ്ജുവിനെപ്പോലുള്ള താരങ്ങള്‍ക്ക് അവസരം കൊടുക്കും. റിഷബ് നല്ല വ്യക്തിയാണ്,’ സൂര്യ പറഞ്ഞു.
Content highlight: Suryakumar Yadav Talking About Rishabh Pant