ശ്രീലങ്കയ്ക്ക് എതിരായ ഇന്ത്യയുടെ പര്യടനം ഇന്ന് തുടങ്ങുകയാണ്. പര്യടനത്തില്‍ ആദ്യം നടക്കുന്നത് മൂന്ന് ടി-20 മത്സരങ്ങളാണ്. ജൂലൈ 27, 28, 30 എന്നീ തീയതികളിലാണ്. ശ്രീലങ്കയിലെ പല്ലേക്കെല്ലെ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യയുടെ പുതിയ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ കീഴിലാണ് ഇന്ത്യ ഇറങ്ങുന്നത്.
പരമ്പരയില്‍ ഇന്ത്യയുടെ ടി-20 ഫോര്‍മാറ്റിമന്റെ ക്യാപ്റ്റനായി തെരഞ്ഞെടുത്തത് ഇന്ത്യയുടെ സ്‌കൈ എന്ന് വിളിപ്പേരുള്ള സൂര്യകുമാര്‍ യാദവിനെയാണ്. എന്നാല്‍ ഹര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റന്‍സിയില്‍ നിന്ന് ഒഴിവാക്കി സൂര്യയെ ക്യാപ്റ്റന്‍ ആക്കിയതിനെത്തുടര്‍ ഒരുപാട് മുന്‍ താരങ്ങള്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. മത്സരത്തിനു മുന്നോടിയായി ഇന്നലെ നടന്ന പത്രസമ്മേളനത്തില്‍ താരം ക്യാപ്റ്റന്‍സിയെ കുറിച്ച് സംസാരിക്കുകയും ചെയ്തു.
ഹര്‍ദിക്ക് എപ്പോഴും ടീമിന്റെ പ്രധാനപ്പെട്ട താരമാണ്. അദ്ദേഹത്തിന്റെ റോളിന് ഒരു മാറ്റവും ഇല്ലെന്നാണ് സൂര്യ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞത്. ടീമിന്റെ അവിഭാജ്യ ഘടകമായ ഹര്‍ദിക് തുടരുന്നതിനാല്‍ ഹാര്‍ദിക് ട-ി20 ലോകകപ്പ് ഫോം ശ്രീലങ്കന്‍ പരമ്പരയിലും കാഴ്ചവെക്കുമെന്നാണ് താരം അഭിപ്രായപ്പെട്ടത്.
‘ഹാര്‍ദിക്കിന്റെ വേഷം എപ്പോഴും ഒന്നുതന്നെയാണ്. ടീമിന് വളരെ പ്രധാനപ്പെട്ട കളിക്കാരനാണ് അദ്ദേഹം. ലോകകപ്പില്‍ അദ്ദേഹം എങ്ങനെ മികച്ച പ്രകടനം കാഴ്ചവച്ചു, അദ്ദേഹം അത് തുടരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ സൂര്യ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.