| Thursday, 27th October 2022, 8:01 pm

അവന്‍ തിരിച്ചുവന്നു, ഒപ്പം കോഹ്‌ലി- സൂര്യകുമാര്‍ യാദവ് ബോണ്ടും; അവസാന പന്തിലെ സിക്‌സര്‍ ഒരു സൂചന

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ടി-20 നിരയിലെ നിര്‍ണായക താരമാണ് സൂര്യകുമാര്‍ യാദവ്. ടി-20 ലോകകപ്പില്‍ പാകിസ്ഥാനെതിരായ പ്രകടനം നിരാശപ്പെടുത്തിയെങ്കിലും നെതര്‍ലാന്‍ഡ്‌സിനെതിരെ വെടിക്കെട്ട് അര്‍ധ സെഞ്ച്വറിയിലൂടെ സൂര്യകുമാര്‍ യാദവ് തിരിച്ചുവന്നിരിക്കുകയാണ്.

സിഡ്‌നിയില്‍ നടന്ന മത്സരത്തില്‍ അവസാന പന്തില്‍ സിക്‌സര്‍ പറത്തിയാണ് യാദവ് അര്‍ധ സെഞ്ച്വറി നേടിയത്. വാന്‍ ബീക്ക് എറിഞ്ഞ അവസാന ഓവറിലെ അവസാന പന്ത് തന്റെ സ്വതസിദ്ധമായ ശൈലിയിലാണ് യാദവ് ബൗണ്ടറി ലൈന്‍ കടത്തിയത്.

Suryakumar Yadav finishes the India innings in style ⚡

Will Netherlands chase the target?#NEDvIND |📝: https://t.co/2eJmEzrmPu pic.twitter.com/8ElXhO8KdW
— ICC (@ICC) October 27, 2022

സ്ലോ പിച്ചില്‍ രോഹിത്തും വിരാട് കോഹ്‌ലിയും കരുതി കളിച്ചപ്പോള്‍ അവസാന ഓവറുകളില്‍ കൂറ്റന്‍ അടിയാണ് സൂര്യകുമാര്‍ യാദവിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. വെറും 25 പന്തിലായിരുന്നു യാദവ് അര്‍ധ സെഞ്ച്വറിയിലെത്തിയത്.

സിഡ്‌നിയിലെ ഈ ഇന്നിങ്‌സോടെ ഒരു അപൂര്‍വ റെക്കോര്‍ഡും സൂര്യകുമാര്‍ യാദവിനെ തേടിയെത്തി. ടി-20 ക്രിക്കറ്റില്‍ ഒരു വര്‍ഷം 200ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റില്‍ അഞ്ച് അര്‍ധ സെഞ്ച്വറി നേടുന്ന ആദ്യ ബാറ്ററെന്ന റെക്കോര്‍ഡാണ് സൂര്യകുമാര്‍ യാദവ് സ്വന്തമാക്കിയത്.

ക്രീസില്‍ കോഹ്‌ലിക്കൊപ്പമാണ് സൂര്യകുമാര്‍ യാദവ് കൂടുതല്‍ സമയം ചെലവഴിച്ചത്. 2022ല്‍ നാലാം തവണയാണ് കോഹ്‌ലിക്കൊപ്പം യാദവ് 50 കൂട്ടുകെട്ടുണ്ടാക്കുന്നത്. മൂന്നാം വിക്കറ്റില്‍ വിരാട് കോഹ്‌ലിക്കൊപ്പം 95 റണ്‍സിന്റെ കൂട്ടുകെട്ടിലാണ് പങ്കാളികളായത്. വിരാട് കോഹ്‌ലിക്കൊപ്പം ബാറ്റിങ് ശരിക്കും ആസ്വദിച്ചുവെന്നാണ് മത്സര ശേഷം സൂര്യകുമാര്‍ പ്രതികരിച്ചത്.

അതേസമയം, സൂപ്പര്‍ 12ലെ തങ്ങളുടെ രണ്ടാം മത്സരത്തില്‍ നെതര്‍ലാന്‍ഡ്‌സിനെതിരെയും തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ കരസ്ഥമാക്കിയത്. സിഡ്‌നിയില്‍ നടന്ന മത്സരത്തില്‍ 180 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ നെതര്‍ലാന്‍ഡ്‌സിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

സൂര്യകുമാര്‍ യാദവിനും വിരാട് കോഹ്‌ലിക്കുമൊപ്പം ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും
അര്‍ധ സെഞ്ച്വറികളാണ് ഇന്ത്യക്ക് കരുത്തേകിയത്.

CONTENT HIGHLIGHTS:  Suryakumar Yadav’s superb innings  against Netherlands and bond with Virat Kohli

We use cookies to give you the best possible experience. Learn more