|

അറ്റാക്കിങ് ശൈലിയുള്ള ബാറ്റര്‍മാര്‍ക്ക് സ്ഥിരതിയുണ്ടാകില്ലത്രേ, എന്നാല്‍ കണക്കുകള്‍ പറയുന്നു ഇവനങ്ങനല്ലെന്ന്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ക്രിക്കറ്റില്‍ ടി-20 സ്പെഷ്യലിസ്റ്റ് എന്ന ടാഗിലേക്ക് വളരെ പെട്ടെന്ന് എത്തിയ താരമാണ് സൂര്യകുമാര്‍ യാദവ്. സമീപ കാലത്തെ താരത്തിന്റെ പ്രകടനം പരിശോധിക്കുമ്പോള്‍ മുമ്പ് മറ്റൊരു ബാറ്റ്സ്മാനും എത്തിപ്പെടാന്‍ കഴിയാത്ത പ്രകടനമാണ് സൂര്യകുമാര്‍ യാദവ് ടി-20 ഫോര്‍മാറ്റില്‍ പുറത്തെടുക്കുന്നത്.

കേവലം 43 ഇന്നിങ്‌സുകളില്‍ നിന്ന് മൂന്ന് സെഞ്ച്വറികളും 13 അര്‍ധ സെഞ്ചുറികളും നേടിയ സൂര്യകുമാറിന്റെ സ്‌ട്രൈക്ക് റേറ്റ് 180.3 ആണ്. 46.4 റണ്‍സ് ശരാശരി പ്രകടനമാണ് സൂര്യകുമാര്‍ യാദവ് കരിയറില്‍ കാഴ്ചവെച്ചിട്ടുള്ളത്.

ശരാശരി പ്രകടനം പരിശോധിക്കുമ്പോള്‍ മറ്റുള്ളവരെക്കാള്‍ എത്രയോ മുന്നിലാണ് യാദവുള്ളത്. ആക്രമണോത്സുകമായി ബാറ്റ് ചെയ്യുന്ന താരങ്ങള്‍ സ്ഥിരത കണ്ടെന്നത്താന്‍ കഴിയാറില്ലെന്ന് പറയുന്നതിന്റെ അപവാദമാണ് സൂര്യകുമാര്‍ യാദവ്. ദേശീയ ടീമില്‍ അരങ്ങേറ്റത്തിന്റെ രണ്ട് വര്‍ഷത്തിനുള്ളില്‍ ധാരാളം ടി-20 മത്സരങ്ങളുടെ ഭാഗമാകാന്‍ യാദവിനായി.

കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 2014 മുതല്‍ 2021 വരെ 43 ഇന്നിങ്സുകളില്‍ നിന്ന് വെസ്റ്റ് ഇന്‍ഡീസിന്റെ ആന്ദ്രെ റസ്സല്‍ 168.1 സ്ട്രൈക്ക് റേറ്റില്‍ നേടിയത് 627 റണ്‍സാണ്. സൂര്യകുമാറിന് മുമ്പ് ഒരു ബാറ്റര്‍ നേടിയ ഏറ്റവും ഉയര്‍ന്ന സ്ട്രൈക്ക് റേറ്റാണിത്.
എന്നാല്‍ റസലിന്റെ ശരാശരി 21.6 മാത്രമായിരുന്നു.

സൂര്യകുമാര്‍ യാദവിനൊപ്പം താരതമ്യപ്പെടുത്താവുന്ന മറ്റൊരു താരം ഇംഗ്ലണ്ടിന്റെ
ജോസ് ബട്ട്ലറാണ്. തന്റെ അവസാന 43 ഇന്നിങ്സുകളില്‍ ബട്ട്ലറുടെ ശരാശരി 45.1 ആണ്. 151.5 ആണ് സ്ട്രൈക്ക് റേറ്റ്.

ടി-20യില്‍ 43 ഇന്നിങ്‌സുകളില്‍ 45 മുകളില്‍ ശരാശരിയുള്ള സൂര്യകുമാറിന് പുറമെ ഏറ്റവും ഉയര്‍ന്ന സ്ട്രൈക്ക് റേറ്റ് ഇതാണ്. ഈ കണക്കില്‍ സൂര്യകുമാറിന്റെ സ്ട്രൈക്ക് റേറ്റ് ബട്ട്ലറിനേക്കാള്‍ 19 ശതമാനം മികച്ചതാണ്.

ഐ.സി.സി. ടി-20 ബാറ്റിങ് റാങ്കിങ്ങില്‍ നിലവില്‍ ഒന്നാമതാണ് യാദവ്.
2020 വര്‍ഷത്തിലും കൂടുതല്‍ കാലം ബാറ്റര്‍മാരുടെ ഐ.സി.സി റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ സൂര്യകുമാര്‍ യാദവിന് സാധിച്ചിരുന്നു.

ഐ.സി.സി റാങ്കിങ്ങില്‍ 908 പോയിന്റ് നേടിയാണ് സൂര്യ ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ളത് പാകിസ്ഥാന്റെ വിക്കറ്റ് കീപ്പര്‍ ബാറ്ററും ഓപ്പണറുമായ മുഹമ്മദ് റിസ്വാനാണ്. 875 റേറ്റിങ് പോയിന്റാണ് റിസ്വാനുള്ളത്.’

ന്യൂസിലാന്‍ഡ് സൂപ്പര്‍ താരം ഡെവോണ്‍ കോണ്‍വേയാണ് പട്ടികയിലെ മൂന്നാമന്‍. 831 പോയിന്റാണ് കോണ്‍വേയുടെ സമ്പാദ്യം.

Content Highlight: suryakumar yadav’s record breaking performance in t-20 carrier

Latest Stories