| Saturday, 21st September 2024, 4:48 pm

'അടിപൊളി ചേട്ടാ' സഞ്ജുവിന്റെ സെഞ്ച്വറിയിൽ കയ്യടിച്ച് എതിർ ടീമിലെ സൂപ്പർതാരം

സ്പോര്‍ട്സ് ഡെസ്‌ക്

ദുലീപ് ട്രോഫിയില്‍ ഇന്ത്യ ഡിയും ഇന്ത്യ ബിയും തമ്മിലുള്ള മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ആദ്യ ഇന്നിങ്‌സില്‍ 349 റണ്‍സിനാണ് ഇന്ത്യ ഡി പുറത്തായത്. ഇന്ത്യ ഡിക്ക് വേണ്ടി മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ സെഞ്ച്വറി നേടി തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്.

101 പന്തില്‍ 106 റണ്‍സാണ് സഞ്ജു നേടിയത്. 12 ഫോറുകളും മൂന്ന് സിക്‌സുകളുമാണ് മലയാളി സൂപ്പര്‍ താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ഈ തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്ക് പിന്നാലെ സഞ്ജുവിനെ അഭിനന്ദിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുകയാണ് ഇന്ത്യന്‍ ടി-20 നായകന്‍ സൂര്യ കുമാര്‍ യാദവ്.

സഞ്ജു സാംസണിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കമന്റ് ചെയ്യുകയായിരുന്നു സൂര്യകുമാര്‍ യാദവ്. ‘മികച്ച പ്രകടനം ചേട്ടാ’ എന്നാണ് സൂര്യകുമാര്‍ കമന്റ് ചെയ്തത്. ദുലീപ് ട്രോഫിയില്‍ സൂര്യകുമാര്‍ യാദവ് ഇന്ത്യ ബി ടീമിലെ അംഗമാണ് എന്നുള്ളതാണ് ഏറെ ശ്രദ്ധേയമായത്.

സഞ്ജുവിന് പുറമേ റിക്കി ഭൂയ് 56 റണ്‍സും ശ്രീകര്‍ ഭരത് 52 റണ്‍സും ദേവദത്ത് പടിക്കല്‍ 50 റണ്‍സും നേടി മികച്ച പ്രകടനം നടത്തി. ഇന്ത്യ ബി ബൗളിങ്ങില്‍ നവ്ദീപ് സൈനി അഞ്ച് വിക്കറ്റുകള്‍ നേടി മികച്ച പ്രകടനം നടത്തി. രാഹുല്‍ ചഹര്‍ മൂന്ന് വിക്കറ്റും മുകേഷ് കുമാര്‍ ഒരു വിക്കറ്റും നേടി.

ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ ബി 282 റണ്‍സാണ് നേടിയത്. ക്യാപ്റ്റന്‍ അഭിമന്യു ഈശ്വരന്‍ 170 പന്തില്‍ 116 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. 13 ഫോറുകളും ഒരു സിക്‌സുമാണ് താരം നേടിയത്. വാഷിങ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റും നേടി.

ഇന്ത്യ ഡിക്ക് വേണ്ടി സൗരബ് കുമാര്‍ അഞ്ച് വിക്കറ്റും അര്‍ഷ്ദീപ് സിങ് മൂന്ന് വിക്കറ്റും ആദിത്യ തക്കാരെ ഒരു വിക്കറ്റും നേടി.

രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്ത ഇന്ത്യ ഡി 208 റണ്‍സിന് അഞ്ച് വിക്കറ്റുകള്‍ എന്ന നിലയിലാണ്. റിക്കി 67 പന്തില്‍ 62 റണ്‍സ് നേടി ക്രീസില്‍ തുടരുകയാണ്. 40 പന്തില്‍ 50 റണ്‍സ് നേടി ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും 53 പന്തില്‍ 45 റണ്‍സ് നേടി സഞ്ജുവും മികച്ച പ്രകടനമാണ് നടത്തിയത്.

Content Highlight: Suryakumar Yadav Praises Sanju Samson

We use cookies to give you the best possible experience. Learn more