ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിനാണ് കളമൊരുങ്ങുന്നത്. ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയ്ക്ക് മുമ്പായി ഇരു ടീമുകളും കളിക്കുന്ന അവസാന പരമ്പരകളാണിത്. അഞ്ച് മത്സരങ്ങളുടെ ടി-20 പരമ്പരയ്ക്കും മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയുമാണ് ഇംഗ്ലണ്ട് ഇന്ത്യയിലെത്തി കളിക്കുക.
സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവിന് കീഴിലാണ് ഇന്ത്യ ടി-20 പരമ്പയ്ക്കിറങ്ങുക. പരമ്പരയ്ക്കുള്ള സ്‌ക്വാഡിനെ കഴിഞ്ഞ ദിവസം ഇന്ത്യ പ്രഖ്യാപിച്ചിരുന്നു.
A look at the Suryakumar Yadav-led squad for the T20I series against England 🙌#TeamIndia | #INDvENG | @IDFCFIRSTBank pic.twitter.com/nrEs1uWRos
— BCCI (@BCCI) January 11, 2025
ഈ പരമ്പരയില്‍ ഇന്ത്യന്‍ നായകനെ ഒരു തകര്‍പ്പന്‍ റെക്കോഡ് നേട്ടം കാത്തിരിക്കുന്നുണ്ട്. അന്താരാഷ്ട്ര ടി-20 മത്സരങ്ങളില്‍ 150 സിക്‌സര്‍ പൂര്‍ത്തിയാക്കുന്ന താരങ്ങളുടെ എലീറ്റ് ലിസ്റ്റിലേക്കാണ് ഇന്ത്യന്‍ നായകന്‍ കണ്ണുവെയ്ക്കുന്നത്. ഇതിനായി വേണ്ടതാകട്ടെ വെറും അഞ്ച് സിക്‌സറും.
നിലവില്‍ കളിച്ച 74 ഇന്നിങ്‌സില്‍ നിന്നും 145 സിക്‌സറുകള്‍ സ്വന്തമാക്കിയ സൂര്യ ഇംഗ്ലണ്ടിനെതിരെ അഞ്ച് സിക്‌സര്‍ കൂടി നേടിയാല്‍, ഈ നേട്ടത്തിലെത്തുന്ന നാലാമത് മാത്രം താരം എന്ന നേട്ടവും സ്വന്തമാകും.
മുന്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ (205), ന്യൂസിലാന്‍ഡ് സൂപ്പര്‍ താരം മാര്‍ട്ടിന്‍ ഗപ്ടില്‍ (173), യു.എ.ഇ താരം മുഹമ്മദ് വസീം (158) എന്നിവര്‍ മാത്രമാണ് ഇതിന് മുമ്പ് 150 ടി-20ഐ സിക്‌സര്‍ എന്ന നേട്ടത്തിലെത്തിയത്.
ഇതിനൊപ്പം മറ്റൊരു ചരിത്ര നേട്ടവും സൂര്യയെ തേടിയെത്തും. നൂറില്‍ താഴെ മത്സരം കളിച്ച് 150 അന്താരാഷ്ട്ര ടി-20 സിക്‌സറുകള്‍ സ്വന്തമാക്കുന്ന ആദ്യ താരം (ഫുള്‍ മെമ്പര്‍ നേഷന്‍) എന്ന നേട്ടത്തിലേക്കാണ് സൂര്യ കണ്ണുവെക്കുന്നത്.
നിലവില്‍ 105 മത്സരത്തില്‍ നിന്നും 150 അന്താരാഷ്ട്ര ടി-20 സിക്‌സര്‍ പൂര്‍ത്തിയാക്കിയ മാര്‍ട്ടിന്‍ ഗപ്ടിലിന്റെ പേരിലാണ് ഈ റെക്കോഡുള്ളത്. രോഹിത് ശര്‍മയാകട്ടെ തന്റെ 119ാം മത്സരത്തിലാണ് 150 സിക്‌സറെന്ന മാജിക്കല്‍ നമ്പറിലെത്തിയത്.
അതേസമയം, ജനുവരി 22നാണ് ഇംഗ്ലണ്ട് – ഇന്ത്യ ടി-20 പരമ്പരയിലെ ആദ്യ മത്സരം. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സാണ് വേദി.
ആദ്യ മത്സരം: ജനുവരി 22, ബുധന്‍ – ഈഡന്‍ ഗാര്‍ഡന്‍സ്
രണ്ടാം മത്സരം: ജനുവരി 25 – എം.എ ചിദംബരം സ്റ്റേഡിയം
മൂന്നാം മത്സരം: ജനുവരി 28 – സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം
നാലാം മത്സരം: ജനുവരി 31 – മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം
അവസാന മത്സരം: ഫെബ്രുവരി 2 – വാംഖഡെ സ്റ്റേഡിയം
സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, നിതീഷ് കുമാര്‍ റെഡ്ഡി, അക്സര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്ണോയ്, വാഷിങ്ടണ്‍ സുന്ദര്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍).
ബെന്‍ ഡക്കറ്റ്, ഹാരി ബ്രൂക്ക്, ജെയ്മി സ്മിത്, ജേകബ് ബേഥല്‍, ജെയ്മി ഓവര്‍ട്ടണ്‍, ലിയാം ലിവിങ്സ്റ്റണ്‍, ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍, ക്യാപ്റ്റന്‍), ഫില്‍ സോള്‍ട്ട് (വിക്കറ്റ് കീപ്പര്‍), ആദില്‍ റഷീദ്, ബ്രൈഡന്‍ ക്രേസ്, ഗസ് ആറ്റ്കിന്‍സണ്‍, ജോഫ്രാ ആര്‍ച്ചര്‍, മാര്‍ക് വുഡ്, രെഹന്‍ അഹമ്മദ്, സാഖിബ് മഹമ്മൂദ്.
Content Highlight: Suryakumar Yadav need 5 more sixes to complete 150 T20I Sixes