ക്യാപ്റ്റന്‍ സ്ഥാനം അവന് കൊടുക്കണം; വമ്പന്‍ പ്രസ്താവനയുമായി സൂര്യകുമാര്‍ യാദവ്
Sports News
ക്യാപ്റ്റന്‍ സ്ഥാനം അവന് കൊടുക്കണം; വമ്പന്‍ പ്രസ്താവനയുമായി സൂര്യകുമാര്‍ യാദവ്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 8th August 2024, 7:02 pm

ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനം അവസാനിച്ചിരിക്കുകയാണ്. ആദ്യം നടന്ന മൂന്ന് ടി-20 ഇന്ത്യ തൂത്ത് വാരിയപ്പോള്‍ ഏകദിന പരമ്പര ഇന്ത്യയ്ക്ക് നഷ്ടമാകുകയും ചെയ്തു. ഇനി ഇന്ത്യയുടെ ആഭ്യന്തര ടൂര്‍ണമെന്റായ ബുച്ചി ബാബു ഇവന്റ് ഓഗസ്റ്റ് 15ന് നടക്കാനിരിക്കുകയാണ്.

അതോടെ ഇന്ത്യന്‍ ടി-20 നായകനായ കന്‍ സൂര്യകുമാര്‍ യാദവ് മുംബൈയ്ക്ക് വേണ്ടി മത്സരിക്കാന്‍ ഒരുങ്ങുകയാണ്. ടൂര്‍ണമെന്റിന് മുന്നോടിയായുള്ള ഇന്‍വിറ്റേഷന്‍ സ്വീകരിച്ച് താരം മുംബൈക്ക വേണ്ടി കളിക്കുമെന്നായിരുന്നു പറഞ്ഞത്.

‘ഞാന്‍ ബുച്ചി ബാബു ടൂര്‍ണമെന്റില്‍ മത്സരിക്കും. അത് അന്താരാഷ്ട്ര സീസണ്‍ ആരംഭിക്കുന്നതിന് മുമ്പ് വിലപ്പെട്ട പരിശീലനം നല്‍കും. എന്റെ ക്ലബ് ടീമിനുമായ മുംബൈയ്ക്ക് വേണ്ടി കളിക്കാന്‍ ഞാന്‍ തയ്യാറാണ്, ‘ സൂര്യകുമാര്‍ യാദവ് പറഞ്ഞു.

നിലവില്‍ മുംബൈയുടെ സ്ഥിരം ക്യാപ്റ്റന്‍ അജിക്യ രഹാനെ ലെസ്റ്റര്‍ഷയറിന് വേണ്ടി ഏകദിന ടൂര്‍ണമെന്റില്‍ കളിക്കുന്നതിനാല്‍ വിക്കറ്റ് കീപ്പര്‍-ബാറ്റര്‍ സര്‍ഫറാസ് ഖാനാണ് ടീമിനെ നയിക്കുകയെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍ സൂര്യ ടീമിലേക്ക് വരുന്നതോടെ ക്യാപ്റ്റ്ന്‍ സ്ഥാനം സര്‍ഫറാസിന് നഷ്ടപ്പെടാന്‍ സാധ്യത ഉണ്ടായിരുന്നു.

എന്നാല്‍ സൂര്യ തനിക്ക് ക്യാപ്റ്റന്‍ സ്ഥാനം വേണ്ടെന്നും സര്‍ഫാറാസിന് തന്നെ ക്യാപ്റ്റന്‍ സ്ഥാനം നല്‍കണമെന്നുമാണ് മുംബൈ ക്രിക്കറ്റ് ബോര്‍ഡിനോട് സൂര്യ പറഞ്ഞത്. ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയെ സ്ഥിരമായി പ്രതിനിധീകരിക്കുന്ന ചുരുക്കം ചില കളിക്കാരില്‍ ഒരാളാണ് സൂര്യയെന്ന് ബോര്‍ഡ് പറയുകയും ചെയ്തിരുന്നു.

‘ബുച്ചി ബാബു ടൂര്‍ണമെന്റില്‍ കളിക്കാന്‍ താന്‍ ലഭ്യമാണെന്ന് സൂര്യ ടീമിനെ അറിയിച്ചിട്ടുണ്ട്, അദ്ദേഹത്തിന്റെ പേര് മുംബൈ ലൈനപ്പില്‍ ചേര്‍ക്കും. സാധ്യമാകുമ്പോഴെല്ലാം സൂര്യ മുംബൈ ക്രിക്കറ്റിനെ പ്രതിനിധീകരിക്കുന്നു,

മുംബൈയിലെ മൈതാനങ്ങളിലെ ക്ലബ് മത്സരങ്ങളില്‍ സ്ഥിരമായി പങ്കെടുക്കുന്ന അപൂര്‍വ കളിക്കാരില്‍ ഒരാളാണ് സൂര്യ. സര്‍ഫറാസ് ടീം ലീഡറായി തുടരണമെന്ന് സൂര്യ ശുപാര്‍ശ ചെയ്തു, അതേസമയം സൂര്യ തന്നെ ടീമിലെ ഒരു സാധാരണ അംഗമായി മാത്രമേ കളിക്കൂ,’ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു.

 

Content Highlight: Suryakumar Yadav Joining At Buchi Babu tournament