വെടിക്കെട്ട് വീരന്മാര്‍ക്ക് മുന്നിലെ ഒരേയൊരു 'ആകാശം'; ഇവന്‍ അടിച്ച് കേറിയത് കൊമ്പന്‍ന്മാര്‍ക്ക് മുന്നില്‍!
Sports News
വെടിക്കെട്ട് വീരന്മാര്‍ക്ക് മുന്നിലെ ഒരേയൊരു 'ആകാശം'; ഇവന്‍ അടിച്ച് കേറിയത് കൊമ്പന്‍ന്മാര്‍ക്ക് മുന്നില്‍!
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 17th June 2024, 4:42 pm

ടി-20 ലോകകപ്പില്‍ വിജയക്കുതിപ്പ് തുടരുന്ന ഇന്ത്യ സൂപ്പര്‍ 8ല്‍ എത്തിയിരിക്കുകയാണ്. നിലവില്‍ ഗ്രൂപ്പ് എയില്‍ നാല് മത്സരങ്ങളില്‍ മൂന്ന് വിജയവുമായി ഒന്നാം സ്ഥാനത്താണ് ഇന്ത്യ. +1.137 എന്ന് നെറ്റ് റണ്‍ റേറ്റില്‍ ആണ് ഇന്ത്യയുടെ വിജയം. കാനഡക്കെതിരായ മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ ഏഴ് പോയിന്റാണ് ഇന്ത്യയ്ക്ക ഉള്ളത്. ഇന്ത്യയുടെ അടുത്ത മത്സരം അഫ്ഗാനിസ്ഥാനോടാണ്. കെന്‍സിങ്ടണ്‍ ഓവല്‍ ബാര്‍ബഡോസിലാണ് മത്സരം നടക്കുന്നത്.

യു.എസ്.എയ്ക്കെതിരായ മത്സരത്തില്‍ നിര്‍ണായക പൊസിഷനില്‍ നിന്ന് ഇന്ത്യക്ക് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് സൂര്യകുമാര്‍ യാദവ് ആയിരുന്നു. 49 പന്തില്‍ 50 റണ്‍സുമായി പുറത്താകാതെ ശക്തമായ തിരിച്ചുവരവാണ് സ്‌കൈ നടത്തിയത്. ഇതോടെ ഏഴ് വിക്കറ്റിന്റെ ജയം ഇന്ത്യ സ്വന്തമാക്കുകയും സൂപ്പര്‍ 8ല്‍ ഇന്ത്യയുടെ സ്ഥാനം ഉറപ്പാക്കുകയും ചെയ്തു.

ഇതിനെല്ലാം പുറകെ ഒരു തകര്‍പ്പന്‍ നേട്ടവും സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യയുടെ ഇടിവെട്ട് ബാറ്റര്‍ സൂര്യ. 60 ഇന്നിങ്‌സുകള്‍ക്ക് ശേഷം ടി-20 ഇന്റര്‍നാഷണലില്‍ ഏറ്റവും കൂടുതല്‍ സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്യുന്ന താരമാകാനാണ് താരത്തിന് സാധിച്ചത്.

60 ഇന്നിങ്‌സുകള്‍ക്ക് ശേഷം ടി-20 ഇന്റര്‍നാഷണലില്‍ ഏറ്റവും കൂടുതല്‍ സ്‌ട്രൈക്ക് റേറ്റുള്ള താരം, രാജ്യം, സ്‌ട്രൈക്ക് റേറ്റ്

സൂര്യകുമാര്‍ യാദവ് – ഇന്ത്യ – 168

ഗ്ലെന്‍ മാക്‌സ്‌വെല്‍ – ഓസ്‌ട്രേലിയ – 158

ആന്ദ്രെ റസല്‍ – വെസ്റ്റ് ഇന്ഡീസ് – 157

സൂര്യ അയര്‍ലന്‍ഡിനെതിരെയും പാകിസ്ഥാനെതിരെയും വെറും രണ്ട്, ഏഴ് എന്നീ സ്‌കോറുകള്‍ക്ക് തുടര്‍ച്ചയായ പരാജയങ്ങളോടെയാണ് ടി-20 ലോകകപ്പ് ആരംഭിച്ചത്. എന്നാല്‍ നിര്‍ണായക മത്സരത്തില്‍ ഇന്ത്യയുടെ രക്ഷകനാകാന്‍ താരത്തിന് കഴിഞ്ഞു.

 

Content Highlight: Suryakumar Yadav In Record Achievement In T20 world Cup