ഇന്ത്യ-ഓസ്‌ട്രേലിയ അഞ്ച് മത്സരങ്ങളുടെ ടി-20 പരമ്പര ഇന്ത്യ 4-1ന് സ്വന്തമാക്കി. അവസാന ടി-20 യില്‍ ഓസ്‌ട്രേലിയയെ ആറ് വിക്കറ്റുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്.
മത്സരശേഷം ട്രോഫി കൈമാറുമ്പോള്‍ ഉള്ള സൂര്യകുമാര്‍ യാദവിന്റെ പെരുമാറ്റമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ട്രോഫി തന്റെ ടീമംഗങ്ങളായ ജിതേഷ് ശര്‍മക്കും റിങ്കു സിങ്ങിനും കൈമാറുകയായിരുന്നു സൂര്യകുമാര്‍. പരമ്പരയില്‍ മികച്ച പ്രകടനങ്ങള്‍ നടത്തിയ താരങ്ങളോട് ട്രോഫി ഉയര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു സൂര്യ.
Suryakumar Yadav handed over the Trophy to Rinku & Jitesh.
സൂര്യയ്ക്ക് മുമ്പും ഇന്ത്യന്‍ നായകന്‍മാര്‍ പരമ്പര വിജയങ്ങള്‍ ഇതുപോലെ ആഘോഷിച്ചിട്ടുണ്ട്. 2007 ടി-20 ലോകകപ്പ് ഇന്ത്യ നേടിയതിന് ധോണിയാണ് ഇങ്ങനെ സഹതാരങ്ങള്‍ക്ക് ട്രോഫി കൊടുക്കുന്ന സമ്പ്രദായം ആരംഭിച്ചത്.
ധോണിക്ക് ശേഷം പിന്നീട് നായകന്മാരായ വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും ഹര്‍ദിക് പാണ്ഡ്യയുമെല്ലാം ഈ പാരമ്പര്യം പിന്തുടര്‍ന്നിട്ടുണ്ട്. ഇപ്പോള്‍ ഇതേ പാത തന്നെയാണ് സൂര്യകുമാര്‍ യാദവും സ്വീകരിച്ചത്.
ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യന്‍ ടീം 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സാണ് നേടിയത്.
ശ്രേയസ് അയ്യര്‍ 33 പന്തില്‍ 53 റണ്‍സ് നേടി മികച്ച പ്രകടനമാണ് നടത്തിയത്. അഞ്ച് ഫോറുകളുടെയും രണ്ട് സിക്‌സറുകളും ഉള്‍പ്പെടുന്നതായിരുന്നു അയ്യറിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സ്.
Shreyas Iyer brings up his half-century with a MAXIMUM! 🙌
A fine knock from the #TeamIndia Vice-captain when the going got tough 👏👏
ഇന്ത്യന്‍ ബൗളിങ് നിരയില്‍ മുകേഷ് കുമാര്‍ മൂന്ന് വിക്കറ്റും രവി ബിഷ്‌ണോയി, അര്‍ഷദീപ് സിങ് എന്നിവര്‍ രണ്ട് വിക്കറ്റും വീഴ്ത്തി മികച്ച പ്രകടനം നടത്തിയപ്പോള്‍ ഇന്ത്യ ആറ് റണ്‍സിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കുകയായിരുന്നു.
Content Highlight: Suryakumar Yadav hands over trophy to teammates.