ചരിത്രത്തിലെ സൗത്ത് ആഫ്രിക്കയുടെ യഥാർഥ അന്തകൻ കളത്തിലേക്ക്; ഫൈനൽ തീപാറും
Cricket
ചരിത്രത്തിലെ സൗത്ത് ആഫ്രിക്കയുടെ യഥാർഥ അന്തകൻ കളത്തിലേക്ക്; ഫൈനൽ തീപാറും
സ്പോര്‍ട്സ് ഡെസ്‌ക്
2024 Jun 29, 11:24 am
Saturday, 29th June 2024, 4:54 pm

ഐ.സി.സി ടി-20 ലോകകപ്പിന്റെ ആവേശകരമായ ഫൈനല്‍ നടക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമേ ബാക്കിയുള്ളൂ. ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യയും സൗത്ത് ആഫ്രിക്കയുമാണ് കിരീട പോരാട്ടത്തിനായി നേര്‍ക്കുനേര്‍ എത്തുന്നത്. ടൂര്‍ണമെന്റില്‍ ഇതുവരെ ഒരു മത്സരം പോലും പരാജയപ്പെടാതെയാണ് ഇരുടീമുകളും ഫൈനലിലേക്ക് മുന്നേറിയത്.

തങ്ങളുടെ ക്രിക്കറ്റ് ചരിത്രത്തിലെ രണ്ടാം ഐ.സി.സി കിരീടം സ്വന്തമാക്കാന്‍ ആയിരിക്കും ഏയ്ഡന്‍ മര്‍ക്രവും സംഘവും ലക്ഷ്യമിടുക. മറുഭാഗത്ത് 2007ല്‍ ധോണിയുടെ കീഴില്‍ നേടിയ ടി-20 ലോക കിരീടം ഇന്ത്യന്‍ മണ്ണില്‍ എത്തിക്കാന്‍ ആയിരിക്കും രോഹിത് ശര്‍മയും കൂട്ടരും കലാശപോരാട്ടത്തിന് ഇറങ്ങുന്നത്.

സൗത്ത് ആഫ്രിക്കക്കെതിരെ ഒരു തകര്‍പ്പന്‍ റെക്കോഡിന്റെ തലയെടുപ്പോടെയാണ് ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവ് ഫൈനലില്‍ കളത്തിലിറങ്ങാന്‍ ഒരുങ്ങുന്നത്. ടി-20യില്‍ സൗത്ത് ആഫ്രിക്കക്കെതിരെ ഏറ്റവും കൂടുതല്‍ 50+ റണ്‍സ് നേടുന്ന താരമെന്ന നേട്ടമാണ് സൂര്യകുമാറിന്റെ പേരിലുള്ളത്. അഞ്ച് തവണയാണ് സൗത്ത് ആഫ്രിക്കെതിരെ സ്‌കൈ 50+ റണ്‍സ് നേടിയത്.

 

ടി-20യില്‍ സൗത്ത് ആഫ്രിക്കയിലെ ഏറ്റവും കൂടുതല്‍ 50+ റണ്‍സ് നേടിയ താരം, ടീം, 50+ റണ്‍സ് എത്ര തവണ നേടി എന്നീ ക്രമത്തില്‍

സൂര്യകുമാര്‍ യാദവ്-5- ഇന്ത്യ

മുഹമ്മദ് റിസ്വാന്‍-പാകിസ്ഥാന്‍-4

ജോണി ബെയര്‍‌സ്റ്റോ-ഇംഗ്ലണ്ട്-4

ഡേവിഡ് വാര്‍ണര്‍-ഓസ്‌ട്രേലിയ-4

രോഹിത് ശര്‍മ-ഇന്ത്യ-3

പ്രോട്ടിയാസിനെതിരെ ആറ് ഇന്നിങ്‌സില്‍ നിന്നും 343 റണ്‍സാണ് സൂര്യകുമാര്‍ നേടിയത്. 68.60 ആവറേജില്‍ 177.77 സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. താരത്തിന്റെ ഈ മിന്നും പ്രകടനം ഫൈനലിലും ആവര്‍ത്തിക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

 

Content Highlight: Suryakumar Yadav Great Record Against South Africa