ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്നാം മത്സരത്തില്‍ ലങ്കയെ തോല്‍പിച്ച് ഇന്ത്യ മത്സരവും പരമ്പരയും സ്വന്തമാക്കിയിരിക്കുകയാണ്. 91 റണ്‍സിന്റെ പടുകൂറ്റന്‍ വിജയമായിരുന്നു ഇന്ത്യ രാജ്‌കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നിന്നും നേടിയത്.
സൂര്യകുമാറിന്റെ വെടിക്കെട്ടും രാഹുല്‍ ത്രിപാഠിയുടെയും അക്‌സര്‍ പട്ടേലിന്റെയും ഗില്ലിന്റെയും മാസ്മരിക പ്രകടനവുമാണ് ഇന്ത്യയുടെ വിജയം അനായാസമാക്കിയത്.
തന്റെ കരിയറിലെ മൂന്നാം സെഞ്ച്വറിയാണ് സൂര്യകുമാര്‍ യാദവ് കുറിച്ചത്. ഇതോടെ ടി-20 സെഞ്ച്വറിയുടെ കാര്യത്തില്‍ കെ.എല്‍. രാഹുലിനെ മറികടന്ന് പട്ടികയില്‍ രണ്ടാമമെത്താനും സൂര്യക്കായി. രോഹിത് ശര്‍മ മാത്രമാണ് ഇനി സൂര്യകുമാറിന് മുമ്പിലുള്ളത്.
ഇതിന് പുറമെ നാല് ലോക റെക്കോഡുകളും ഒറ്റ ഇന്നിങ്‌സിന്റെ ബലത്തില്‍ സൂര്യകുമാര്‍ സ്വന്തമാക്കിയിരുന്നു.
നേരിട്ട പന്തുകളുടെ കണക്കില്‍ ഏറ്റവും വേഗത്തില്‍ 1500 ടി-20 റണ്‍സ് തികയ്ക്കുന്ന താരം എന്ന റെക്കോഡാണ് സൂര്യകുമാറിന്റെ ആദ്യ നേട്ടം. 834 പന്തില്‍ നിന്നുമാണ് താരം 1500 റണ്‍സ് തികച്ചത്.
ഇതിന് പുറമെ യുവരാജ് സിങ്ങിനെയും ബ്രണ്ടന്‍ മക്കല്ലത്തെയും ഗ്ലെന്‍ മാക്‌സ്‌വെല്ലിനെയും മറികടന്ന് പല റെക്കോഡുകളും സ്ഥാപിക്കാനും താരത്തിനായി.
200+ സ്‌ട്രൈക്ക് റേറ്റില്‍ ഏറ്റവുമധികം ടി-20 സെഞ്ച്വറി നേടുന്ന താരം.
സൂര്യകുമാര്‍ യാദവ് – 3
ബ്രണ്ടന്‍ മക്കെല്ലം – 2
ക്രിസ് ഗെയ്ല്‍ – 2
ആരോണ്‍ ഫിഞ്ച് – 2
ഡേവിഡ് മില്ലര്‍ – 2
എവിന്‍ ലൂയീസ് – 2
ഗ്ലെന്‍ മാക്‌സ്‌വെല്‍ – 2
ഏറ്റവുമധികം ടി-20 സെഞ്ച്വറി നേടുന്ന നോണ്‍ ഓപ്പണര്‍ ബാറ്റര്‍ (പുരുഷ താരങ്ങള്‍)
സൂര്യകുമാര്‍ യാദവ് – 3
ഗ്ലെന്‍ മാക്‌സ്‌വെല്‍ – 2
ഡേവിഡ് മില്ലര്‍ – 2
ഗ്ലെന്‍ ഫിലിപ്‌സ് – 2
കെ.എല്‍. രാഹുല്‍ – 2
റിലി റൂസോ – 2
ലെസ്‌ലി ഡന്‍ബര്‍ – 2
ഒരു ടി-20 മത്സരത്തില്‍ ഏറ്റവുമധികം സിക്‌സര്‍ നേടുന്ന നോണ്‍ ഓപ്പണര്‍
(താരം – സിക്‌സറിന്റെ എണ്ണം – എതിരാളികള്‍ – വര്‍ഷം എന്ന ക്രമത്തില്‍)
സൂര്യകുമാര്‍ യാദവ് – 9 – ശ്രീലങ്ക – 2023
യുവരാജ് സിങ് – 7 – ഇംഗ്ലണ്ട് – 2007
യുവരാജ് സിങ് – 7 -പാകിസ്ഥാന്‍ -2012
വിരാട് കോഹ്‌ലി – 7 -വെസ്റ്റ് ഇന്‍ഡീസ് – 2019
സൂര്യകുമാര്‍ യാദവ് – 7 -വെസ്റ്റ് ഇന്‍ഡീസ് – 2022
സൂര്യകുമാര്‍ യാദവ് – 7 – ന്യൂസിലാന്‍ഡ് – 2022