| Tuesday, 5th October 2021, 4:01 pm

ഇന്ത്യന്‍ ടീമിലെത്തിയല്ലോ, ഇനി വിശ്രമിക്കാം എന്നാണ് അവര്‍ കരുതുന്നത്; സൂര്യകുമാര്‍ യാദവിനും ഇഷാന്‍ കിഷനുമെതിരെ സുനില്‍ ഗവാസ്‌കര്‍

സ്പോര്‍ട്സ് ഡെസ്‌ക്

അബുദാബി: മുംബൈ ഇന്ത്യന്‍സ് താരങ്ങളായ സൂര്യകുമാര്‍ യാദവിനും ഇഷാന്‍ കിഷനുമെതിരെ രൂക്ഷ വിമര്‍ശനവുമായി സുനില്‍ ഗവാസ്‌കര്‍. ഇന്ത്യന്‍ ടീമില്‍ ഇടം നേടിയതോടെ ഇരുവരും ‘ വിശ്രമിക്കാന്‍’ തുടങ്ങിയിരിക്കുകയാണെന്ന് ഗവാസ്‌കര്‍ പറഞ്ഞു.

‘ഇന്ത്യന്‍ തൊപ്പി കിട്ടിയതോടെ ഇനി അല്‍പം വിശ്രമിക്കാം എന്നാണ് അവരുടെ ധാരണയെന്ന് തോന്നുന്നു,’ ഗവാസ്‌കര്‍ പറയുന്നു.

സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ക്രിക്കറ്റ് കണക്ടഡ് എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഐ.പി.എല്‍ രണ്ടാം പാദത്തില്‍ മോശം പ്രകടനമാണ് ഇരുവരും കാഴ്ചവെക്കുന്നത്. അവസാന അഞ്ച് മത്സരങ്ങളില്‍ നിന്ന് 3,5,8,0,33 എന്നിങ്ങനെയാണ് സൂര്യകുമാറിന്റെ സ്‌കോര്‍.

ഇഷാന്‍ കിഷന്‍ കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ നിന്ന് 11,14,9 എന്നിങ്ങനെയാണ് നേടിയിരിക്കുന്നത്. ടി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇരുവരും ഉള്‍പ്പെട്ടിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Suryakumar Yadav and Ishan Kishan lack fire in the belly after getting the India cap, says Sunil Gavaskar

Latest Stories

We use cookies to give you the best possible experience. Learn more