നടന്‍ സൂര്യയെ ഒരു അഭിനേതാവ് മാത്രമായല്ല സമൂഹം അടയാളപ്പെടുത്തുന്നത് ഒരു ജീവകാരുണ്യ പ്രവര്‍ത്തകന്‍ കൂടിയായിട്ടാണ്. സൂര്യയുടെ അഗരം ഫൗണ്ടേഷന്‍ നൂറുകണക്കിന് ദരിദ്ര വിദ്യാര്‍ത്ഥികളെയാണ് ഉന്നത വിദ്യാഭ്യാസം നേടുന്നതിന് വേണ്ടി സഹായിക്കുന്നത്. ഈയടുത്ത് അഗരം ഫൗണ്ടേഷന്റെ സഹായത്താല്‍ മികച്ച വിദ്യാഭ്യാസം നേടി കേരളത്തില്‍ ഇംഗ്ലീഷ് അദ്യാപികയായി പ്രവര്‍ത്തിക്കുന്ന ഗായത്രി സംസാരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
അഗരം ഫൗണ്ടേഷന്റെ പത്താം വാര്‍ഷിക ആഘോഷ ചടങ്ങില്‍ സൂര്യയുടെ പിതാവായ ശിവകുമാര്‍ പറഞ്ഞതും ശ്രദ്ധേയമായിരുന്നു. തന്റെ മകന്‍ നൂറു കണക്കിന് സിനിമകളില്‍ അഭിനയിക്കുകയും കോടിക്കണക്കിന് രൂപ സമ്പാദിക്കുകയും ചെയ്താലും യഥാര്‍ത്ഥ വ്യക്തിത്വം അഗരം ഫൗണ്ടേഷന്റെ സ്ഥാപകന്‍ എന്നായിരിക്കുമെന്നാണ് ശിവകുമാര്‍ പറഞ്ഞത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
തന്റെ ഇളയമകനായ കാര്‍ത്തി കാര്‍ഷിക വൃത്തിയെ പ്രോത്സാഹിപ്പിക്കുന്നതിലൂടെയായിരിക്കും അറിയപ്പെടാന്‍ പോകുന്നതെന്നും ശിവകുമാര്‍ പറഞ്ഞിരുന്നു.