മലയാളികള്‍ വിഷു ആഘോഷിക്കുമ്പോള്‍ തമിഴ്‌നാട്ടിലും അത് പുതുവര്‍ഷ ആഘോഷമാണ്. ആരാധകര്‍ക്ക് പുതുവര്‍ഷ ആഘേഷം നേര്‍ന്നുകൊണ്ടുള്ള നടന്‍ സൂര്യ പോസ്റ്റ് ചെയ്ത വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഒരു കാളയെ തെളിച്ച് കൊണ്ട് റോഡിലൂടെ നടക്കുന്നതിനിടയിലാണ് സൂര്യ പുതുവര്‍ഷ ആശംസ നേര്‍ന്നത്.
ജെല്ലിക്കെട്ട് പശ്ചാത്തലമാക്കിയുള്ള വെട്രിമാരന്‍ ചിത്രത്തിലാണ് സൂര്യ ഇപ്പോള്‍ അഭിനയിക്കുന്നത്. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് കാളയെ തെളിച്ചുകൊണ്ട് സൂര്യ പുതുവര്‍ഷ ആശംസകള്‍ നേര്‍ന്നത്.
എതിര്‍ക്കും തുനിന്തവനാണ് അവസാനം പുറത്തിറങ്ങിയ സൂര്യയുടെ ചിത്രം. പാണ്ഡിരാജ് സംവിധാനം ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളായിരുന്നെങ്കിലും വാണിജ്യപരമായി വിജയം നേടാനായി. സൂരറൈ പോട്ര്, ജയ് ഭീം പോലെയുള്ള കലാമൂല്യമുള്ള ചിത്രങ്ങള്‍ക്ക് ശേഷം സൂര്യ ചെയ്ത കൊമേഷ്യല്‍ ചിത്രം കൂടിയായിരുന്നു എതിര്‍ക്കും തുനിന്തവന്‍.
അതേസമയം സൂര്യ-വെട്രിമാരന്‍ ചിത്രമായ വാടിവാസല്‍ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.
സി. എസ് ചെല്ലപ്പയുടെ ഇതേപേരിലുള്ള നോവലിനെ ആസ്പദമാക്കിയുള്ളതാണ് സിനിമ. തന്റെ അച്ഛന്റെ മരണത്തിനു കാരണക്കാരനായ ‘കാരി’ എന്ന കാളയെ ജല്ലിക്കട്ടില്‍ പിടിച്ചുകെട്ടാന്‍ ശ്രമിക്കുന്ന ‘പിച്ചി’യുടെ കഥയാണ് ‘വാടിവാസല്‍’ എന്ന നോവലില്‍ പറയുന്നത്.
View this post on Instagram
ഇതിനകം 26 എഡിഷനുകള്‍ പുറത്തിറങ്ങിയ ജനപ്രിയ നോവലുമാണ് ഇത്. ജല്ലിക്കട്ടിന് വലിയ പ്രാധാന്യമുള്ള മധുര ജില്ലയിലെ ഒരു സ്ഥലമാണ് ‘വാടിവാസല്‍’. വേല്‍രാജ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.
Content Highlight: Surya’s video walking down the road with a bull