| Wednesday, 27th November 2024, 7:40 pm

ഇന്ത വാട്ടി മിസ്സാവാതേ, കങ്കുവയുടെ ക്ഷീണമൊക്കെ മറന്നേക്ക്; സൂര്യ 45 ആരംഭിച്ചു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സൂര്യയുടെ കരിയറിലെ മെഗാ എന്റെർറ്റൈനെർ സൂര്യ 45ന്റെ ഔപചാരിക പൂജാ ചടങ്ങ് ഇന്ന് നടന്നു.

ഡ്രീം ബിഗ് പിക്ചേഴ്സ് ആണ് ചിത്രത്തിന്റെ നിർമാണം. ആർ.ജെ.ബാലാജി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ ആനമലയിലെ അരുൾമിഗു മാസാനി അമ്മൻ ക്ഷേത്രത്തിൽ നടന്നു.

അരുവി, തീരൻ അധികാരം ഒൺട്ര്, കൈതി, സുൽത്താൻ, ഒകെ ഒരു ജീവിതം തുടങ്ങിയ അർത്ഥവത്തായ ബ്ലോക്ക്ബസ്റ്ററുകളുടെ നിർമാതാക്കളായ ഡ്രീം വാരിയർ പിക്ചേഴ്സാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമിക്കുന്നത്.

ആർ.ജെ ബാലാജിയാണ് ഇതുവരെ പേരിട്ടിട്ടില്ലാത്ത ഈ ചിത്രം സംവിധാനം ചെയ്യുന്നത്, ഇത് ഒരു വലിയ ആക്ഷൻ എന്റെർറ്റൈനറായിരിക്കും  എന്നതിനുപരി ഹാസ്യത്തിന് പ്രാമുഖ്യം നൽകുന്ന സിനിമയാണ്. ഇതിന്റെ വിശദാംശങ്ങൾ ഉടൻ പ്രഖ്യാപിക്കും.

ഔപചാരിക പൂജയ്ക്ക് ശേഷം, ആർ.ജെ ബാലാജി കോയമ്പത്തൂരിലെ ആദ്യ ഷെഡ്യൂളിലേക്ക് നീങ്ങും, അവിടെ അദ്ദേഹം സൂര്യയെയും മറ്റ് പ്രധാന അഭിനേതാക്കളെയും അവതരിപ്പിക്കുന്ന സുപ്രധാന രംഗങ്ങൾ ചിത്രീകരിക്കും.

നിർമാതാക്കളായ എസ്.ആർ പ്രകാശ് ബാബുവും എസ്.ആർ പ്രഭുവും ചേർന്ന്  2025 രണ്ടാം പകുതിയിൽ ആണ് സൂര്യ 45 റിലീസ് ചെയ്യാൻ പദ്ധതിയിടുന്നത്. പി.ആർ.ഒ ആൻഡ് മാർക്കറ്റിങ് കൺസൾട്ടന്റ് പ്രതീഷ് ശേഖർ.

Content Highlight: Surya’s 45 Started, New Movie After Kanguva

We use cookies to give you the best possible experience. Learn more