| Tuesday, 14th December 2021, 12:04 am

സൂര്യയുടെ 'എതിര്‍ക്കും തുണിന്തവന്‍' എത്തുന്നത് അഞ്ച് ഭാഷകളില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

സൂര്യയുടെ ഏറ്റവും പുതിയ ചിത്രം എതിര്‍ക്കും തുനിന്തവന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ട് സണ്‍ പിക്‌ച്ചേഴ്‌സ്. ഒരു കൈകൊണ്ട് മുഖത്തിന്റെ പാതി മറച്ച നിലയിലാണ് പുതിയ പോസ്റ്ററില്‍ സൂര്യയുടെ വേറിട്ട ലുക്ക്.

ചിത്രം അഞ്ച് ഭാഷകളില്‍ പുറത്തിറങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്. തമിഴിനു പുറമേ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായിരിക്കും ചിത്രം എത്തുന്നത്. സൂര്യയുടെ നാല്‍പ്പതാമത്തെ  ചിത്രമാണ് എതിര്‍ക്കും തുനിന്തവന്‍.

പാണ്ഡിരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിര്‍മാണം സണ്‍ പിക്‌ച്ചേഴ്‌സ്. പ്രിയങ്ക മോഹന്‍, സത്യരാജ്, ശരണ്യ പൊന്‍വണ്ണന്‍, സൂരി, ഇലവരസു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അടുത്ത വര്‍ഷം ഫ്രബ്രുവരി നാലിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ജയ് ഭീമാണ് സൂര്യയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. തമിഴ്‌നാട്ടിലെ കീഴ്ജാതിക്കാരുടെ ദുരവസ്ഥ പറഞ്ഞ ചിത്രത്തിന് അഭിനന്ദപ്രവാഹമായിരുന്നു.

ടി.ജെ. ജ്ഞാനവേല്‍ കഥയെഴുതി സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചിരിക്കുന്നത് സൂര്യയും ജ്യോതികയും ചേര്‍ന്നാണ്. മലയാളി താരങ്ങളായ രജിഷ വിജയന്‍, ലിജോ മോള്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: surya new movie ethirkkum thuninthavan hoing to release in five languages

Latest Stories

We use cookies to give you the best possible experience. Learn more