ഡപ്പാംകുത്തില്‍ ആടിത്തിമിര്‍ത്ത് സൂര്യ, ഇ.ടിയിലെ ലിറിക്കല്‍ ഗാനം പാടിയിരിക്കുന്നത് രണ്ട് യുവ സംഗീതസംവിധായകര്‍, വരികളെഴുതിയത് സൂപ്പര്‍ സംവിധായകന്‍
Movie Day
ഡപ്പാംകുത്തില്‍ ആടിത്തിമിര്‍ത്ത് സൂര്യ, ഇ.ടിയിലെ ലിറിക്കല്‍ ഗാനം പാടിയിരിക്കുന്നത് രണ്ട് യുവ സംഗീതസംവിധായകര്‍, വരികളെഴുതിയത് സൂപ്പര്‍ സംവിധായകന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 15th December 2021, 6:27 pm

സൂര്യയുടെ പുതിയ ചിത്രം എതിര്‍ക്കും തുനിന്തവനിലെ ‘വാടാ തമ്പി’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്ത്. തമിഴ് സംഗീതരംഗത്ത് ഇപ്പോള്‍ മുന്‍നിരയില്‍ നില്‍ക്കുന്ന രണ്ട് യുവ സംഗീതസംവിധായകരായ ജി.വി. പ്രകാശും അനിരുദ്ധ രവിചന്ദറും ചേര്‍ന്നാണ് ഗാനം പാടിയിരിക്കുന്നത്.

സംവിധായകന്‍ വിഗ്നേഷ് ശിവന്റെ വരികള്‍ക്ക് ഡി.ഇമ്മനാണ് സംഗീതം നല്‍കിയിരിക്കുന്നത്. തമിഴ് ഡപ്പാംകുത്ത് സ്റ്റൈലില്‍ ഒരുക്കിയിരിക്കുന്ന ഗാനത്തിനിടക്ക് സൂര്യ ചുവടുവെക്കുന്ന ദൃശ്യങ്ങളും ഗാനത്തിന്റെ ചിത്രീകരണവും കാണിക്കുന്നുണ്ട്.

ചിത്രം അഞ്ച് ഭാഷകളില്‍ പുറത്തിറങ്ങുമെന്ന് നേരത്തെ അറിയിച്ചിരിക്കുന്നു. തമിഴിനു പുറമേ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായിരിക്കും ചിത്രം എത്തുന്നത്. സൂര്യയുടെ നാല്‍പ്പതാമത്തെ ചിത്രമാണ് എതിര്‍ക്കും തുനിന്തവന്‍.

പാണ്ഡിരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിര്‍മാണം സണ്‍ പിക്ച്ചേഴ്സ്. പ്രിയങ്ക മോഹന്‍, സത്യരാജ്, ശരണ്യ പൊന്‍വണ്ണന്‍, സൂരി, ഇലവരസു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അടുത്ത വര്‍ഷം ഫ്രബ്രുവരി നാലിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ജയ് ഭീമാണ് സൂര്യയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. തമിഴ്നാട്ടിലെ കീഴ്ജാതിക്കാരുടെ ദുരവസ്ഥ പറഞ്ഞ ചിത്രത്തിന് അഭിനന്ദപ്രവാഹമായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: surya movie ethirkkum thuninthavan lyrical song