ഐ.സി.സിയുടെ ഏറ്റവും പുതിയ ടി-20 റാങ്കിങില്‍ ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദവ് രണ്ടാം സ്ഥാനത്ത്. ഏഷ്യാ കപ്പിലെയും ഇംഗ്ലണ്ടിനെതിരായ ടി-20 പരമ്പരയിലെ ബാറ്റിങ്് പ്രകടനത്തിന്റെയും അടിസ്ഥാനത്തിലാണ് താരം ഒരു സ്ഥാനം മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്തെത്തിയത്.
പാകിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‌വാന്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ പാക് ക്യാപ്റ്റന്‍ ബാബര്‍ അസം മൂന്നാം സ്ഥാനത്തെത്തി. ഏഷ്യാ കപ്പിലും ഇംഗ്ലണ്ടിനെതിരായ ആദ്യ ടി-20യിലും ബാബറിന് തിളങ്ങാനായില്ലായിരുന്നു.
ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി-20യില്‍ സൂര്യകുമാര്‍ 25 പന്തില്‍ 46 റണ്‍സ് നേടിയിരുന്നു. റിസ്‌വാന്‍ 825 റേറ്റിങ് പോയിന്റും സൂര്യകുമാറിന് 780 പോയിന്റുമാണുള്ളത്. ഹൈദരാബാദില്‍ ഓസ്ട്രേലിയക്കെതിരായ മൂന്നാം ടി-20 മത്സരത്തില്‍ 36 പന്തില്‍ 69 റണ്‍സും നേടിയാണ് സൂര്യകുമാര്‍ യാദവിന്റെ മുന്നേറ്റം.
ഇംഗ്ലണ്ടിനെതിരായ ടി-20യില്‍ പാകിസ്ഥാന് വേണ്ടി മികച്ച പ്രകടനം നടത്തിയതാണ് മുഹമ്മദ് റിസ്‌വാനെ ബാറ്റിങ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ സഹായിച്ചത്. അതേസമയം ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി-20യില്‍ സെഞ്ച്വറി നേടിയ പാക് ക്യാപ്റ്റന്‍ ബാബര്‍ അസം റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തെത്തുകയായരുന്നു.
ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ 10ാം സ്ഥാനത്തും ഏഷ്യാ കപ്പില്‍ സെഞ്ച്വറി നേടിയ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ് ലി 15ാം സ്ഥാനത്തുമാണ്.
ഓസ്ട്രേലിയയ്ക്കെതിരായ പരമ്പര ഏറ്റവും കൂടുതല്‍ വിക്കറ്റുകളുമായി അക്സര്‍ പട്ടേല്‍ പൂര്‍ത്തിയാക്കിയിരുന്നു, കഴിഞ്ഞ രണ്ട് മത്സരങ്ങളിലെ 2/13, 3/33 പ്രകടനങ്ങള്‍ റാങ്കിങില്‍ 15 സ്ഥാനങ്ങള്‍ കയറി 18-ാം സ്ഥാനത്തെത്താന്‍ അദ്ദേഹത്തെ സഹായിച്ചു.
ഇന്ത്യ-ഓസ്ട്രേലിയ പരമ്പരയിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് സ്പിന്നര്‍ ആദം സാമ്പയും പേസര്‍ ഭുവനേശ്വര്‍ കുമാറും ഒരോ റാങ്ക് താഴേക്കെത്തി.
Content Highlights: Surya Kumar Yadav moves up to second in the t20I batting rankings