കൊച്ചി: മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് ഒരു സ്വപ്ന സാക്ഷാത്കാരമാണെന്ന് നടന് സുര്യ. രാജ്യത്തെ ഏറ്റവും മികച്ചനടനാണ് മോഹന്‍ലാലെന്നും സൂര്യ പറഞ്ഞു.
ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തിലായിരുന്നു സൂര്യയുടെ പ്രതികരണം. മോഹന്‍ലാലിന്റെ സിനിമകളില്‍ നിന്ന് ഞാന്‍ അഭിനയത്തിന്റെ പല സൂക്ഷ്മാംശങ്ങളും പഠിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കിരീടം, സ്ഫടികം എന്നീ ചിത്രങ്ങളില്‍ നിന്നെല്ലാം ഞാന്‍ പാഠങ്ങള്‍ ഉള്‍കൊണ്ടിട്ടുണ്ട്. സൂര്യ പറയുന്നു.
സാധാരണ മിക്ക അഭിനേതാക്കള്‍ക്കും ക്യാമറയെക്കുറിച്ച് ഒരു ഭയമുണ്ട്, ചില സമയങ്ങളില്‍ അവര്‍ അതിന് മുന്നില്‍ പ്രകടനം നടത്താന്‍ പാടുപെടും പക്ഷെ മോഹന്‍ലാല്‍ സാറിന്റെ അടുത്ത് അത് കാണാന്‍ കഴിയില്ല. നമ്മള് ഒരു മാഗ്നിഫൈയിംഗ് ക്യാമറ അദ്ദേഹത്തിന്റെ മുഖത്ത് വെച്ചാല്‍ കൂടിയും കാണാന്‍ കഴിയില്ല. അദ്ദേഹത്തിന്റെ കണ്ണുകള്‍ ആ ലെന്‍സിനെ കാണുകയെ ഇല്ല. അദ്ദേഹത്തിന് അത് അപ്രത്യക്ഷമാക്കാന്‍ കഴിയും സൂര്യ പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
സൂര്യയും മോഹന്‍ലാലും ഒരുമിച്ച് അഭിനയിക്കുന്ന കാപ്പാന് 20 ന് തിയേറ്ററുകളില്‍ എത്തും. മോഹന്‍ലാല്‍ പ്രധാനമന്ത്രിയുടെ വേഷത്തിലെത്തുന്ന ചിത്രത്തില്‍ സൂര്യ ഇരട്ടവേഷത്തിലെത്തുന്നുവെന്നാണു സൂചന.
ഇന്ത്യന്‍ രാഷ്ട്രീയമാണു കാപ്പാന് ചര്‍ച്ച ചെയ്യുന്നത്. ഭീകരവാദവും ഇന്ത്യ-പാക് പ്രശ്നങ്ങളും ചര്‍ച്ച ചെയ്യുന്ന ചിത്രമായിരിക്കുമിത്. രക്ഷിക്കും എന്നര്‍ഥം വരുന്ന തമിഴ് വാക്കാണ് കാപ്പാന്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഒരു രാഷ്ട്രീയക്കാരന്റെ ചിത്രത്തില്‍ മോഹന്‍ലാലും സൈനിക കമാന്‍ഡോയുടെ വേഷത്തില്‍ സൂര്യയും എത്തുമെന്നാണു നേരത്തേ അറിഞ്ഞിരുന്നതെങ്കിലും പിന്നീട് പുറത്തുവിട്ട ലൊക്കേഷന്‍ ചിത്രങ്ങളില്‍ നിന്നാണു പ്രധാനമന്ത്രിയുടെ വേഷത്തിലാണു മോഹന്‍ലാല്‍ എത്തുന്നതെന്ന് വ്യക്തമായത്. ലൊക്കേഷന്‍ ചിത്രങ്ങളിലെ ഒരു ഫ്ളക്സിലുള്ള ‘ബഹുമാന്യനായ പ്രധാനമന്ത്രി ചന്ദ്രകാന്ത് വര്‍മ’ എന്ന വാചകത്തില്‍ നിന്നാണ് ഇതു വ്യക്തമായത്.
സയേഷയാണു ചിത്രത്തിലെ നായിക. ബോമന്‍ ഇറാനി, സമുദ്രക്കനി എന്നിവരും ചിത്രത്തില്‍ നിര്‍ണായക വേഷങ്ങളിലെത്തുന്നു. ലൈക പ്രൊഡക്ഷന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ഹാരിസ് ജയരാജിന്റേതാണ്. ഗവേമിക് യു ആരിയാണ് ക്യാമറ.