|

താടി വളര്‍ത്തി ഇന്നര്‍ ബനിയനണിഞ്ഞ് സൂര്യ; പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തെന്നിന്ത്യന്‍ സൂപ്പര്‍താരം സൂര്യയും പിതാമഹന്‍, നന്ദ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനതായ സംവിധായകന്‍ ബാലയും ഒന്നിക്കുന്ന സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. ‘വണങ്കാന്‍’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

ബാലയുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. സൂര്യയും ബാലയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പോസ്റ്റര്‍ പങ്കുവെച്ചിട്ടുണ്ട്.

സൂര്യയുടെ 41-ാത്തെ ചിത്രമായിട്ടാണ് ‘വണങ്കാന്‍’ ഒരുങ്ങുന്നത്. താടി വളര്‍ത്തി മാസ് ലുക്കിലാണ് പോസ്റ്ററില്‍ സൂര്യയെ കാണാനാവുക.

കൃതി ഷെട്ടിയാണ് ചിത്രത്തില്‍ നായിക വേഷത്തില്‍ എത്തുന്നത്. സൂപ്പര്‍ ശരണ്യ എന്ന ചിത്രത്തിലൂടെ ശ്രദ്ധയായ മലയാളി താരം മമിത ബൈജുവും സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സുര്യയുടെ തന്നെ നിര്‍മാണ കമ്പനിയായ 2ഡി എന്റടെയ്‌മെന്റ്‌സിന്റെ ബാനറില്‍ ജ്യോതികയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ബാലസുബ്രഹ്മണ്യമാണ് ഛായാഗ്രഹണം. ജി.വി പ്രകാശാണ് ചിത്രത്തിനായി സംഗീതമൊരുക്കുന്നത്.  കല സംവിധാനം വി.മായ പാണ്ടി, സതീഷ് സൂര്യയാണ് ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിക്കുന്നത്. പിതാമകന്‍, നന്ദ എന്നീ സിനിമകള്‍ക്ക്
ശേഷം ബാലയും സൂര്യയും ഒന്നിക്കുന്നു എന്ന സവിശേഷത കൂടി ചിത്രത്തിനുണ്ട്.

Content Highlight : Surya Baala Movie title poster released