തന്നെ പരസ്യമായി അക്രമിച്ചിട്ടും നോക്കിനിന്ന നാറിയ സമൂഹത്തെ കാര്‍ക്കിച്ചു തുപ്പുന്നു: സൂര്യ അഭി
Kerala
തന്നെ പരസ്യമായി അക്രമിച്ചിട്ടും നോക്കിനിന്ന നാറിയ സമൂഹത്തെ കാര്‍ക്കിച്ചു തുപ്പുന്നു: സൂര്യ അഭി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 26th May 2017, 11:08 am

തിരുവനന്തപുരം: ഒരു സ്ത്രീയായ തന്നെ മൂന്നു പേരടങ്ങിയ സംഘം അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്തിട്ടും നോക്കി നിന്ന നാറിയ സമൂഹത്തെ കാര്‍ക്കിച്ചു തുപ്പുന്നതായി ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് സൂര്യ അഭി.

താന്‍ ലൈംഗിക വൃത്തി ചെയ്തു ജീവിക്കുന്നവളെന്ന് ഏവനെങ്കിലും ധാരണയുണ്ടേല്‍ അത് നിര്‍ത്തിക്കോളൂവെന്നും മാന്യമായ് അധ്വാനിച്ചു തന്നെയാണ് താന്‍ ജീവിക്കുന്നതെന്നും സൂര്യ പറയുന്നു.


Dont Miss ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് സൂര്യ അഭിക്ക് നേരെ സദാചാര ഗുണ്ടാ ആക്രമണം 


“ഒറ്റയ്ക്കായി പോയ സ്ത്രീ എത്ര ദുര്‍ബലയാണെന്ന് ഞാന്‍ മനസിലാക്കുന്നു. പിന്നെ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ ലൈംഗിക വൃത്തിചെയ്തു ജീവിച്ചിരുന്നത് പഴംകഥയാണ്. ഇപ്പോള്‍ അതും പറഞ്ഞു ചെന്നാല്‍ കയ്യിന്റെ ചൂടറിയുമെന്നും സൂര്യ പറയുന്നു.


Also Read ദല്‍ഹി സര്‍വ്വകലശാലയില്‍ ആസിഡ് ആക്രമണത്തിലെ ഇരകള്‍ക്ക് സംവരണം; ഭിന്നശേഷി അവകാശ നിയമം ഈ വര്‍ഷം മുതല്‍ 


തിരുവനന്തപുരം പി.എം.ജി ബസ് സ്റ്റോപ്പില്‍ വച്ചാണ് മൂന്നു പേരടങ്ങിയ സംഘം സൂര്യയെ അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്തത്.

ഒച്ചവെച്ച് ബഹളമുണ്ടാക്കിയെങ്കിലും ചുറ്റും നിന്ന ആളുകള്‍ പ്രതികരിച്ചില്ലെന്നും പിന്നീട് പട്രോളിങ്ങിന് വന്ന പൊലീസുകാരാണ് തന്നെ രക്ഷിച്ച് വീട്ടിലെത്തിച്ചതെന്നും അവരോടും നന്ദിയുണ്ടെന്നും സൂര്യ പറയുന്നു.