| Sunday, 16th April 2023, 10:05 am

സോഷ്യല്‍ മീഡിയ കത്തും; കാത്തിരുന്ന ടൈറ്റില്‍ ലുക്ക്; സൂര്യ 42

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സൂര്യ-സിരുത്തൈ ശിവ കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രത്തിന്റെ അപ്‌ഡേറ്റിനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ത്രിഡിയില്‍ ഒരുങ്ങുന്ന ഹിസ്റ്റോറിക്കല്‍ ഫിക്ഷന്‍ ചിത്രത്തിന് ഇതിനോടകം തന്നെ വമ്പന്‍ ഹൈപ്പാണ് ഉയര്‍ന്നിരിക്കുന്നത്.

കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ട് ചിത്രത്തിന്റെ ടൈറ്റില്‍ ലുക്ക് വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. കങ്കുവ എന്നാണ് ചിത്രത്തിന്റെ പേര്.

മലയാളം ഉള്‍പ്പടെ 10 ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക. യു.വി. ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ.ഇ. ജ്ഞാനവേല്‍രാജയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ദേവി ശ്രീ പ്രസാദ് ആണ് ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. രജനീകാന്ത് നായകനായ അണ്ണാത്തെയ്ക്കു ശേഷം ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

അതേസമയം, ‘സൂര്യ 42’ന്റെ ഒ.ടി.ടി. റൈറ്റ്‌സ് ആമസോണ്‍ പ്രൈം വീഡിയോ ആണ് നേടിയിരിക്കുന്നത്. ചിത്രത്തിന് കോളിവുഡിലെ ഏറ്റവും വലിയ പ്രി ബിസിനസുകളില്‍ ഒന്നാണ് ലഭിച്ചിരിക്കുന്നതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

Content Highlight: surya 42 title look poster

Latest Stories

We use cookies to give you the best possible experience. Learn more