വെള്ളം കുടിച്ച് മാത്രം ജീവന്‍ നിലനിര്‍ത്തി: അത്ഭുത രക്ഷപ്പെടലിനെക്കുറിച്ച് തായ് ഗുഹയില്‍ നിന്നുമെത്തിയ കുട്ടികള്‍
Cave Rescue Thailand
വെള്ളം കുടിച്ച് മാത്രം ജീവന്‍ നിലനിര്‍ത്തി: അത്ഭുത രക്ഷപ്പെടലിനെക്കുറിച്ച് തായ് ഗുഹയില്‍ നിന്നുമെത്തിയ കുട്ടികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 18th July 2018, 7:16 pm

തായ്ലാന്‍ഡ്: തായ്ലാന്‍ഡിലെ ഗുഹയില്‍ കുടുങ്ങിപ്പോവുകയും സുരക്ഷാപ്രവര്‍ത്തകരുടെ കഠിനശ്രമത്തിലൂടെ അത്ഭുതകരമായ പുറത്തെത്തുകയും ചെയ്ത 12 കുട്ടികളും അവരുടെ ഫുട്‌ബോള്‍ കോച്ചും പൊതുസമൂഹത്തിന് മുന്നില്‍ മനസ്സ് തുറന്നു.

വൈല്‍ഡ് ബോര്‍സ് എന്ന ഫുട്‌ബോള്‍ ടീം അംഗങ്ങളായ കുട്ടികള്‍ വളരെ പ്രസന്നവദനരും ആരോഗ്യവാന്‍മാരുമായിട്ടാണ് ചോദ്യങ്ങളോട് പ്രതികരിച്ചത്.

“ഇതൊരു അത്ഭുതമാണ്” വൈല്‍ഡ് ബോര്‍സ് കളിക്കാരനായ 14കാരന്‍ അബ്ദുള്‍ സാം പ്രതികരിച്ചു. ഞങ്ങളെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തുന്നത് വരെ ഭക്ഷണം ഉണ്ടായിരുന്നില്ല. വെള്ളം കുടിച്ച് മാത്രമാണ് ജീവന്‍ നിലനിര്‍ത്തിയത്. അബ്ദുള്‍ സാം പറഞ്ഞു.

എന്നാല്‍ 13 പേരും നല്ല മാനസിക ശാരീരിക ആരോഗ്യ സ്ഥിതിയിലാണെന്നാണ് ഡോക്ടര്‍മാര്‍ വിലയിരുത്തിയത്.

കുട്ടികളെ എല്ലാം ആശുപത്രിയില്‍ നിന്നും വിട്ടയച്ചു. ഗുഹയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ചിലര്‍ക്ക് ന്യൂമോണിയ പിടിപ്പെട്ടിരുന്നു, ഇത് ഭേദമായതോടെയാണ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തത്.