ന്യൂദല്‍ഹി: ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമാവണമെന്ന ചില സംഘടനകളുടെ ആശയത്തെ തള്ളി ഇന്ത്യന്‍ ജനത. ഇന്ത്യ ഹിന്ദു രാഷ്ട്രമാവേണ്ടെന്നും മതേതര രാജ്യമായി തുടര്‍ന്നാല്‍ മതിയെന്നുമാണ് ഭൂരിപക്ഷം ഹിന്ദു മതവിശ്വാസികളും പറയുന്നത്. സി.എസ്.ഡി.എസ് നടത്തിയ സര്‍വ്വേയിലാണ് ഈ ഫലം.
സര്‍വ്വേയില്‍ പങ്കെടുത്ത 75%ത്തോളം ഹിന്ദു മതവിശ്വാസികളും ഇന്ത്യ ഹിന്ദു രാഷ്ട്രമാവേണ്ടെന്നും മതേതര രാജ്യമായി തുടരണമെന്നും ആണ് അഭിപ്രായം രേഖപ്പെടുത്തിയത്.
സോഷ്യല്‍ മീഡിയ ഉപഭോക്താക്കള്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയില്‍ 75%ത്തോളം ഹിന്ദുക്കളും അഭിപ്രായപ്പെട്ടത് ഇന്ത്യ എല്ലാ മതക്കാരുടേയും ആയി തുടരണമെന്നാണ്. 17%പേര്‍ മാത്രമാണ് ഹിന്ദു രാജ്യമാവണം എന്ന് അഭിപ്രായപ്പെട്ടത്.
സോഷ്യല്‍ മീഡിയ ഉപയോഗിക്കാത്തവര്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയില്‍ 73%ത്തോളം ഹിന്ദുക്കളും അഭിപ്രായപ്പെട്ടതും ഇന്ത്യ മതേതര രാജ്യമായി തുടരണമെന്നാണ്. 19%പേരാണ് ഇന്ത്യ ഹിന്ദു രാജ്യമാവണം എന്ന് അഭിപ്രായപ്പെട്ടത്.
24,236 പേരാണ് സര്‍വ്വേയില്‍ പങ്കെടുത്തത്. 26 സംസ്ഥാനങ്ങളിലെ 211 ലോക്‌സഭ മണ്ഡലങ്ങളിലാണ് സര്‍വ്വേ നടത്തിയത്. ഏപ്രില്‍-മെയ് മാസങ്ങളിലായാണ് സര്‍വ്വേ നടന്നത്.