കോഴിക്കോട്: കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്തെ എന്‍.ഡി.എ സര്‍ക്കാരിന്റെ പ്രകടനം വളരെ മോശമെന്ന് മാതൃഭൂമി ന്യൂസ്-നീല്‍സണ്‍ സര്‍വേ ഫലം. 57 ശതമാനം പേരാണു ഭരണം വളരെ മോശമാണെന്ന് അഭിപ്രായപ്പെട്ടത്. വളരെ നല്ലതെന്ന് അഭിപ്രായപ്പെട്ടത് 23 ശതമാനം പേരാണ്.
ഇന്നു രാത്രി ഏഴുമണിക്കാണ് സര്‍വേ ഫലം പുറത്തേവിട്ടത്.
ന്യൂനപക്ഷങ്ങള്‍ക്കു സര്‍ക്കാരിന്റെ പ്രകടനത്തോടു കടുത്ത അതൃപ്തിയെന്നും സര്‍വേയില്‍ കണ്ടെത്തി. സ്ത്രീകളും സര്‍ക്കാരിനെതിരാണെന്ന് സര്‍വേയില്‍ പറയുന്നു.
കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലെയും സര്‍വേ ഫലം ഉടന്‍ പുറത്തുവിടും.