മലയാളികള്‍ക്ക് സുപരിചിതമായ പേരാണ് സുറുമി മമ്മൂട്ടി. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകള്‍ എന്നതിലുപരി മികച്ച ഒരു ചിത്രകാരി എന്ന നിലയിലാണ് സുറുമി അറിയപ്പെടുന്നത്.
താന്‍ എന്തുകൊണ്ട് സിനിമയിലേക്ക് വന്നില്ല എന്നതിനെ കുറിച്ച് പറയുകയാണ് സുറുമി. ഏഷ്യാവില്‍ മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് സുറുമി മനസ്സു തുറക്കുന്നത്.
സിനിമയിലേക്ക് വരാന്‍ താത്പര്യമുണ്ടായിരുന്നെന്നും പക്ഷേ തനിക്ക് പേടിയായിരുന്നെന്നുമാണ് സുറുമി പറയുന്നത്. താനൊരു നാണം കുണുങ്ങി ആയിരുന്നെന്നും ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുന്നത് തന്നെ പേടിയും ചമ്മലുമായിരുന്നെന്നും സുറുമി കൂട്ടിച്ചേര്‍ക്കുന്നു.
‘എന്റെ ചുറ്റിലും സിനിമ ഉണ്ടായിരുന്നു, വാപ്പച്ചിയായും ദുല്‍ഖറയായും സിനിമ എന്റെ ചുറ്റും ഉണ്ട്. അതുകൊണ്ട് തന്നെ സിനിമ എന്നെ സ്വാധീനിച്ചിരുന്നു. അപ്പോള്‍ ഇടയ്ക്ക് തോന്നാറുണ്ട് ആ വേഷം ചെയ്താല്‍ എങ്ങനെ ഉണ്ടാവും, ഈ റോള്‍ ചെയ്യാന്‍ പറ്റുമോ എന്നൊക്കെ. ചിലപ്പേള്‍ സിനിമാഭിനയം എനിക്ക് പറ്റിയ പണിയല്ല എന്ന് തോന്നും.
എന്റെ ലോകം ചിത്രരചനയായിരുന്നു. എന്നോട് അത് ചെയ്യരുത് ഇത് ചെയ്യരുത് എന്നൊന്നും വാപ്പച്ചി പറഞ്ഞിരുന്നില്ല. എനിക്ക് ചിത്രം വര ഇഷ്ടമാണെന്ന് പറഞ്ഞപ്പോള്‍ നല്ല പ്രോത്സാഹനമാണ് വീട്ടില്‍ നിന്ന് കിട്ടിയത്.
വരയ്ക്കാന്‍ വേണ്ടി എന്തെങ്കിലും വേണമെന്ന് പറയുമ്പോള്‍ വാപ്പച്ചി തന്നെയാണ് അതൊക്കെ വാങ്ങിച്ചു തരാറുള്ളത്. ഡ്രോയിംഗില്‍ തന്നെ ഉപരിപഠനം നടത്തണമെന്ന് പറഞ്ഞപ്പോളും പണ്ടുണ്ടായിരുന്ന അതേ പ്രോത്സാഹനമാണ് വീട്ടില്‍ നിന്നും കിട്ടിയത്. അതുകൊണ്ട് തന്നെ ചിത്രരചനയിലേക്ക് തിരിഞ്ഞു,’ സുറുമി പറയുന്നു.
എന്നെങ്കിലും സിനിമയില്‍ വരുമോ എന്ന് അവതാരക ചോദിക്കുമ്പോള്‍ അങ്ങനെ ഉണ്ടാവില്ല എന്നാണ് സുറുമി പറയുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Surumi Mammootty explains why she not entering in cinema