സുരേഷ് കീഴാറ്റൂരിന്റെ സഹോദരന് സി.പി.ഐ.എമ്മിന്റെ തൊഴില്‍ വിലക്ക്; വിലക്ക് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച്
Keezhattur Protest
സുരേഷ് കീഴാറ്റൂരിന്റെ സഹോദരന് സി.പി.ഐ.എമ്മിന്റെ തൊഴില്‍ വിലക്ക്; വിലക്ക് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 23rd March 2018, 11:10 am

കണ്ണൂര്‍: വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന്റെ അനിയനും വയല്‍ക്കിളി പ്രവര്‍ത്തകനുമായ രതീഷ് ചന്ദ്രോത്തിന് സി.പി.ഐ.എമ്മിന്റെ തൊഴില്‍ വിലക്ക്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ചാണ് തൊഴില്‍ വിലക്ക്.

ചുമട്ട് തൊഴിലാളിയായ രതീഷ് ബൈപ്പാസ് സ്ഥലമേറ്റെടുപ്പിനെതിരെയുള്ള വയല്‍ക്കിളികളുടെ സമരത്തില്‍ സജീവപങ്കാളിയാണ്. ഇതിനെ തുടര്‍ന്ന് രതീഷ് അടക്കം പതിനൊന്ന് പേരെ പാര്‍ട്ടിയില്‍ നിന്ന് നേരത്തെ പുറത്താക്കിയിരുന്നു.


Also Read കീഴാറ്റൂര്‍: പ്രകൃതി സംരക്ഷകരുടെ കുപ്പായമിട്ടുള്ള സി.പി.ഐ.എം വാദങ്ങള്‍ക്ക് ഒരു ഇടതനുകൂലിയുടെ മറുപടി


തൊഴില്‍ വിലക്കിനെതിരെ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്നാണ് രതീഷ് പറയുന്നത്. മാപ്പ് എഴുതി കൊടുത്താല്‍ വിലക്ക് പിന്‍വലിക്കാം എന്നാണ് നേതൃത്വം പറയുന്നത്. എന്നാല്‍ ഇതിന് തയ്യാറല്ലെന്നാണ് രതീഷ് പറയുന്നത്.

ദേശീയപാത നാലുവരിയാക്കി വികസിപ്പിക്കുമ്പോള്‍ തളിപ്പറമ്പ് ടൗണില്‍ റോഡ് വീതികൂട്ടുന്നത് ഒഴിവാക്കാനാണു കീഴാറ്റൂര്‍ വയല്‍ വഴി ബൈപാസ് നിര്‍മിക്കുന്നത്. വയല്‍ നികത്തുന്നതിനെതിരെ സി.പി.ഐ.എം മുന്‍ പ്രാദേശിക നേതാവ് സുരേഷ് കീഴാറ്റൂരിന്റെ നേതൃത്വത്തിലാണു പാര്‍ട്ടി അംഗങ്ങളും അനുഭാവികളും വയല്‍ക്കിളി കൂട്ടായ്മ രൂപീകരിച്ചു സമരത്തിനിറങ്ങിയത്.

Dool video