| Saturday, 23rd November 2019, 10:05 am

'വിശ്വസിച്ചില്ല , വ്യാജ വാര്‍ത്തയാണെന്ന് വിചാരിച്ചു, ഇപ്പോഴും ഉറപ്പില്ല',മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണത്തില്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിംഗ്‌വി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുബൈ: അപ്രതീക്ഷിതമായ രാഷ്ട്രീയ നീക്കത്തിലൂടെ സര്‍ക്കാരുണ്ടാക്കിയ ബി.ജെ.പി എന്‍.സി.പി സഖ്യ നീക്കം വിശ്വസിക്കാനാവുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിംഗ്‌വി.

മഹാരാഷ്ട്രയെ പറ്റി വായിച്ചപ്പോള്‍ വിശ്വസിക്കാനായില്ല. പെട്ടന്ന് കണ്ടപ്പോള്‍ വ്യാജ വാര്‍ത്തയാണെന്ന് കരുതി. ഞങ്ങളുടെ ത്രികക്ഷി ചര്‍ച്ചകള്‍ മൂന്നു ദിവസത്തിനുള്ളില്‍ കൂടുതല്‍ നീളാന്‍ പാടില്ലായിരുന്നു. ഒരു പാട് സമയമെടുത്തു. പക്ഷെ അതിവേഗക്കാര്‍ പെട്ടെന്ന് തന്നെ ചാടിപ്പിടിച്ചു. വാര്‍ത്ത സത്യമാണെങ്കില്‍ അത്ഭുതകരം. ഇപ്പോഴും ഉറപ്പില്ല’, അഭിഷേക്‌സിംഗ്‌വി ട്വീറ്റ് ചെയ്തു.

നേരത്തെ ബി.ജെ.പി- എന്‍.സി.പി അപ്രതീക്ഷിത സഖ്യ നീക്കത്തില്‍ തങ്ങള്‍ക്ക് ഞെട്ടിപ്പോയെന്നാണ് കോണ്‍ഗ്രസ് പ്രതികരിച്ചത്.

മഹാരാഷ്ട്രയില്‍ എന്‍.സി.പിയുമായി ചേര്‍ന്ന് ബി.ജെ.പി സര്‍ക്കാരുണ്ടാക്കിയ നടപടിയില്‍ തങ്ങള്‍ക്ക് ആശ്ചര്യമല്ല തോന്നിയതെന്നും തങ്ങള്‍ ഞെട്ടിപ്പോകുകയാണെന്ന് ചെയ്തതെന്നുമാണ് കോണ്‍ഗ്രസ് വക്താവ് സഞ്ജയ് ജാ മാധ്യമങ്ങളോട് പറഞ്ഞത്.

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ശിവസേനയും കോണ്‍ഗ്രസും എന്‍.സി.പിയും തമ്മിലുള്ള ചര്‍ച്ചകളെല്ലാം പൂര്‍ത്തിയായ സാഹചര്യത്തിലായിരുന്നു അപ്രതീക്ഷിതമായ ഈ രാഷ്ട്രീയ നീക്കം.

എന്‍.സി.പി-ശിവസേന ചര്‍ച്ചകള്‍ ഊര്‍ജിതമാവുമ്പോഴും ഒരു ഘട്ടത്തില്‍ പോലും ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന അവകാശവാദം ഉന്നയിച്ചിരുന്നില്ല. എന്നാല്‍ അപ്രതീക്ഷത നീക്കത്തിനൊടുവിലാണ് ബി.ജെ.പിയും എന്‍.സി.പിയും കൈകോര്‍ക്കുന്നത്.

We use cookies to give you the best possible experience. Learn more