രജനീകാന്ത് കബാലീശ്വരനായി എത്തിയ കബാലി ബോക്സ് ഓഫീസുകള്‍ കീഴടക്കി മുന്നേറുകയാണ്. എന്നാല്‍ ചിത്രത്തിന്റെ സംവിധായകനായ പാ രഞ്ജിത് അതിന്റെ ആഘോഷത്തില്‍ മുഴുകിയിരിക്കുകയൊന്നുമല്ല കേട്ടോ..
തന്റെ അടുത്ത ചിത്രത്തിന്റെ ഒരുക്കങ്ങള്‍ ഇതിനകം തന്നെ രഞ്ജിത് തുടങ്ങിക്കഴിഞ്ഞു. സൂര്യയെ നായകനാക്കിയാണ് അടുത്തചിത്രം രഞ്ജിത് ഒരുക്കുന്നത്. ബോക്സറായാണ് ചിത്രത്തില്‍ സൂര്യ എത്തുന്നത്.
ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായിക്കഴിഞ്ഞു. ഇതിന് പുറമെ മറ്റൊരു തിരക്കഥ കൂടി രഞ്ജിത് എഴുതിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. രണ്ട് സ്ക്രിപ്റ്റും സൂര്യയ്ക്ക് അയച്ചുകൊടുത്തിട്ടുണ്ട്.
ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങാനാവുമെന്ന പ്രതീക്ഷയിലാണ് സൂര്യ. എന്തായാലും ബോക്സറായി റിങ്ങില്‍ തിളങ്ങുന്ന സൂര്യയെ കാണാനായി കാത്തിരിപ്പിലാണ് ആരാധകര്‍.
കബാലിക്ക് കിട്ടിയ വരവേല്‍പ്പില്‍ നിന്നും ഒട്ടും പിന്നോക്കം പോകാതെ തന്നെ സൂര്യയെയും ആരാധകര്‍ ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് സംവിധായകനും.