| Thursday, 7th November 2024, 9:14 pm

ചെറുപ്പത്തില്‍ ആ മലയാള സിനിമ കണ്ടത് ഇന്നും ഓര്‍മയുണ്ട്; ഇന്ത്യന്‍ ഫിലിം ഇന്‍ഡസ്ട്രിയുടെ റോള്‍ മോഡല്‍: സൂര്യ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ ഫിലിം ഇന്‍ഡസ്ട്രിക്ക് തന്നെ റോള്‍ മോഡലാണ് മലയാള ഫിലിം ഇന്‍ഡസ്ട്രിയെന്ന് പറയുകയാണ് നടന്‍ സൂര്യ. താന്‍ ആദ്യമായി കാണുന്ന ത്രീഡി സിനിമയാണ് മൈ ഡിയര്‍ കുട്ടിച്ചാത്തനെന്നും ആ സിനിമ ഇന്നും തന്റെ ഓര്‍മയില്‍ ഉണ്ടെന്നും സൂര്യ പറഞ്ഞു. തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു നടന്‍.

‘ഇന്ത്യന്‍ ഫിലിം ഇന്‍ഡസ്ട്രിക്ക് തന്നെ റോള്‍ മോഡലാണ് മലയാള ഫിലിം ഇന്‍ഡസ്ട്രി. എന്റെ ചെറിയ പ്രായത്തില്‍ കണ്ട സിനിമകളില്‍ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എനിക്ക് ഇന്നും ഓര്‍മയുണ്ട്. ഞാന്‍ ആദ്യമായി കാണുന്ന ത്രീഡി സിനിമയാണ് മൈ ഡിയര്‍ കുട്ടിച്ചാത്തന്‍. ആ സിനിമ എന്റെ ഓര്‍മയില്‍ ഇന്നുമുണ്ടെന്നതാണ് സത്യം,’ സൂര്യ പറയുന്നു.

സൂര്യ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കങ്കുവ. പ്രേക്ഷകര്‍ക്ക് നല്ലൊരു സിനിമ നല്‍കുകയെന്നതാണ് തങ്ങളുടെ ആഗ്രഹമെന്നും കങ്കുവ മുമ്പ് ഒരു സിനിമയും നല്‍കിയിട്ടില്ലാത്ത എക്‌സ്പീരിയന്‍സാണ് നല്‍കുകയെന്നും നടന്‍ പ്രസ് മീറ്റില്‍ പറഞ്ഞു.

500 ഓളം ആളുകളാണ് ഉറങ്ങാതെ കങ്കുവ സിനിമക്ക് വേണ്ടി പ്രവര്‍ത്തിച്ചതെന്നും അവര്‍ പലപ്പോഴും ഉറങ്ങുന്നത് രാവിലെ അഞ്ചരക്കാണെന്നും സൂര്യ പറയുന്നു. രാവിലെ ഏഴരക്ക് എഴുന്നേറ്റ് അവര്‍ വീണ്ടും വര്‍ക്ക് ചെയ്യുമെന്നും എങ്ങനെയാണ് അവരത് ചെയ്യുന്നതെന്ന് തനിക്ക് അറിയില്ലെന്നും സൂര്യ കൂട്ടിച്ചേര്‍ത്തു.

‘കങ്കുവ സിനിമയെ കുറിച്ച് പറഞ്ഞാല്‍, നിങ്ങള്‍ക്ക് നല്ലൊരു സിനിമ നല്‍കുകയെന്നതാണ് ഞങ്ങളുടെ ആഗ്രഹം. കങ്കുവ മുമ്പ് ഒരു സിനിമയും നല്‍കിയിട്ടില്ലാത്ത എക്‌സ്പീരിയന്‍സ് തന്നെയാണ് നല്‍കുക. 500 ആളുകളാണ് ഉറങ്ങാതെ ഈ സിനിമക്ക് വേണ്ടി പ്രവര്‍ത്തിച്ചത്. അവര്‍ പലപ്പോഴും ഉറങ്ങുന്നത് രാവിലെ അഞ്ചരക്കാണ്. രാവിലെ ഏഴരക്ക് അവര്‍ എഴുന്നേറ്റ് വീണ്ടും വര്‍ക്ക് ചെയ്യും. എങ്ങനെയാണ് അവരത് ചെയ്യുന്നതെന്ന് എനിക്ക് അറിയില്ല,’ സൂര്യ പറയുന്നു.

Content Highlight: Suriya Talks About My Dear Kuttichathan

We use cookies to give you the best possible experience. Learn more