| Wednesday, 30th October 2024, 6:55 pm

ആ സിനിമപോലെ എല്ലാവരെയും സ്വാധീനിച്ച ചിത്രമാണ് സിങ്കം: സൂര്യ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴിലെ മികച്ച നടന്മാരില്‍ ഒരാളാണ് സൂര്യ. മണിരത്നം നിര്‍മിച്ച നേര്‍ക്കു നേര്‍ എന്ന ചിത്രത്തിലൂടെ സിനിമാജീവിതം ആരംഭിച്ച സൂര്യ ബാല സംവിധാനം ചെയ്ത നന്ദ എന്ന ചിത്രത്തിലുടെ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. ഇന്ന് ഇന്ത്യന്‍ സിനിമയിലെ മികച്ച നടന്‍മാരില്‍ ഒരാളാണ് സൂര്യ.

സിനിമകള്‍ക്ക് ജീവിതത്തിലുള്ള സ്വാധീനത്തെ കുറിച്ച് ഹോളിവുഡ് റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് സൂര്യ. കാക്ക കാക്ക എന്ന സിനിമക്ക് ശേഷം ഒരുപാടാളുകള്‍ ഐ.പി.എസ് ആകാന്‍ തീരുമാനിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജയ് ഭീം എന്ന സിനിമയും അതുപോലെ ആളുകളുടെ ജീവിതം മാറ്റിയ ഒന്നാണെന്നും സൂര്യ പറയുന്നു.

‘കാക്ക കാക്ക എന്ന സിനിമയില്‍ 2002 ലാണ് ഞാന്‍ അഭിനയിക്കുന്നത്. 2002-2005 ബാച്ചിലുള്ള ഐ.പി.എസ് ഓഫീസര്‍മാരില്‍ ഭൂരിഭാഗം ആളുകളും ‘കാക്ക കാക്ക’ എന്ന സിനിമ കണ്ടിട്ടുണ്ട്. പലരും ആ സിനിമ കണ്ടിട്ടാണ് ഐ.പി.എസ് ഓഫീസര്‍മാര്‍ ആയിട്ടുള്ളത്. ആ സിനിമ കണ്ടിട്ട് കോളജില്‍ പഠിക്കുന്ന പലരും ഐ.പി.എസ് എടുത്തിട്ടുണ്ട്. ചെയ്തുകൊണ്ടിരുന്ന തൊഴില്‍ കളഞ്ഞിട്ടും പലരും ഐ.പി.എസ് ഓഫീസര്‍മാര്‍ ആയിട്ടുണ്ട്.

ഈ സമീപ കാലത്ത് ഞാന്‍ ഒരു ജില്ലാ മജിസ്ട്രേറ്റിനെ കണ്ടിരുന്നു. കാക്ക കാക്ക കണ്ടതിന് ശേഷമാണ് താന്‍ ഇവിടെ വരെ എത്തിയത് എന്ന് അദ്ദേഹം എന്നോട് പറഞ്ഞു. ഓരോ വ്യക്തികളെയും ഒരു മെച്ചപ്പെട്ട മനുഷ്യനാക്കുകയാണ് ഈ രീതിയില്‍ സിനിമകള്‍ ചെയ്യുന്നത്. ജീവിതത്തിന് പുതിയ അര്‍ത്ഥങ്ങള്‍ തരികയാണ് ഇത്തരത്തിലുള്ള സിനിമകള്‍ ചെയ്യുന്നത്.

സിങ്കം എന്ന ചിത്രവും അത്തരത്തിലുള്ള സിനിമയായിരുന്നു. ഞാന്‍ വാരണാസിയില്‍ പോയപ്പോള്‍ അവിടെയുള്ള ആളുകള്‍ എന്നെ തിരിച്ചറിഞ്ഞ് ഫോട്ടോ എടുത്തിരുന്നു. ചില ജീവിതങ്ങളില്‍ മാറ്റങ്ങള്‍ ഉണ്ടാക്കാനും സിനിമകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

‘ജയ് ഭീം’ എന്ന സിനിമയും അതുപോലെ ആളുകളുടെ ജീവിതം മാറ്റിയ ഒന്നാണ്. നിയമ വ്യവസ്ഥയില്‍ തന്നെ ജയ് ഭീം മാറ്റം കൊണ്ടുവന്നു. മന്ത്രിമാരും കളക്ടര്‍മാരും സിനിമ കണ്ട് സെന്‍സസ് എടുക്കാന്‍ വരെ നിര്‍ദ്ദേശിച്ചു. മൂന്ന് ലക്ഷം പേരുടെ ജീവിതമാണ് ആ ഒറ്റ സിനിമ കൊണ്ട് മാറിയത്,’ സൂര്യ പറയുന്നു.

Content Highlight: Suriya Talks About His Movies

We use cookies to give you the best possible experience. Learn more