തമിഴിലെ മികച്ച നടന്മാരില് ഒരാളാണ് സൂര്യ. നേര്‍ക്കു നേര് എന്ന ചിത്രത്തിലൂടെ സിനിമാജീവിതം ആരംഭിച്ച സൂര്യ ബാല സംവിധാനം ചെയ്ത നന്ദ എന്ന ചിത്രത്തിലുടെ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. ഇന്ന് ഇന്ത്യന്‍ സിനിമയിലെ എണ്ണംപറഞ്ഞ നടന്മാരില് ഒരാളാണ് അദ്ദേഹം. സൂരറൈ പോട്ര് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡും സൂര്യയെ തേടിയെത്തി.
സൂര്യയുടെ ഏറ്റവും പുതിയ ചിത്രമാണ് കങ്കുവ. ശിവ സംവിധാനം ചെയ്യുന്ന ചിത്രം നവംബര്‍ 14ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കൊച്ചിയിലെത്തിയപ്പോള്‍ ദുല്‍ഖറിനെ കുറിച്ച് സംസാരിക്കുകയാണ് സൂര്യ. തന്റെ ചിന്നത്തമ്പിയാണ് ദുല്‍ഖറെന്നും അദ്ദേഹത്തിന്റെ പുതിയ സിനിമ ലക്കി ഭാസ്കര്‍ നന്നായി പോകുന്നുണ്ടെന്നും സൂര്യ പറയുന്നു. തനിക്ക് മലയാളത്തില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നും എന്നെങ്കിലും അത് നടക്കുമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘എന്റെ ചിന്നത്തമ്പി ദുല്‍ഖറിന്റെ സിനിമ ലക്കി ഭാസ്കര്‍ നന്നായി പോകുന്നു എന്ന് കേട്ടു. ആരും കണ്ടില്ലെങ്കില്‍ ആ സിനിമ പോയി കാണണം. വളരെ നല്ല സിനിമയാണ്. ഒരു മലയാള സിനിമ അഭിനയിക്കണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. എന്നെങ്കിലും അത് നടക്കുമായിരിക്കും,’ സൂര്യ പറയുന്നു.
ബോളിവുഡ് അരങ്ങേറ്റത്തെ കുറിച്ചും സൂര്യ സംസാരിച്ചിരുന്നു. ബോളിവുഡ് ഇന്‍ഡസ്ട്രിയുടെ ഭാഗമാകാന്‍ തനിക്ക് ഇഷ്ടമാണെന്നും അധികം വൈകാതെ ആ ഇന്‍ഡസ്ട്രിയുടെ ഭാഗമാകുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഒരു കഥ തനിക്കുവേണ്ടി ഒരുങ്ങുന്നുണ്ടെന്നും ചിത്രത്തിന്റെ നിര്‍മാതാവുതന്നെ ഔദ്യോഗികമായി അറിയിക്കുന്നതാണ് നല്ലതെന്നും സൂര്യ കൂട്ടിച്ചേര്‍ത്തു.
‘ബോളിവുഡ് ഇന്‍സ്ട്രിയുടെ ഭാഗമാകാന്‍ എനിക്കും ഇഷ്ടമാണ്. ഇവിടെയുള്ള ടെക്നീഷ്യന്മാരെല്ലാം വളരെയധികം ടാലന്റുള്ളവരാണ്. അവരോടൊപ്പം വര്‍ക്ക് ചെയ്യുക എന്നത് വലിയ ഭാഗ്യമായാണ് ഞാന്‍ കരുതുന്നത്. ഞാന്‍ അധികം വൈകാതെ ഈ ഇന്‍ഡസ്ട്രിയുടെ ഭാഗമാകും.
നിങ്ങള്‍ കേള്‍ക്കുന്ന വാര്‍ത്തകള്‍ ഏത് സിനിമയെക്കുറിച്ചാണെന്ന് കൃത്യമായി അറിയില്ല. പക്ഷേ കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഒരു കഥ എനിക്ക് വേണ്ടി തയാറാക്കുന്നുണ്ട്. ആ പ്രൊജക്ടിന്റെ നിര്‍മാതാവ് ഔദ്യേഗികമായി അറിയിക്കുന്നതാണ് അതിന്റെ ഭംഗി,’ സൂര്യ പറയുന്നു.
Content Highlight: Suriya Talks About Dulquer Salmaan