| Sunday, 25th July 2021, 12:57 pm

ചെങ്കല്‍ചൂളയിലെ കുട്ടികളുടെ വൈറല്‍ ഡാന്‍സ് വീഡിയോ ഏറ്റെടുത്ത് നടന്‍ സൂര്യ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെങ്കല്‍ചൂളയിലെ കുട്ടികളുടെ വൈറല്‍ ഡാന്‍സ് ഏറ്റെടുത്ത് നടന്‍ സൂര്യ. സൂര്യയുടെ പിറന്നാള്‍ ദിനത്തില്‍ ട്രിബ്യൂട്ട് ആയി കുട്ടികള്‍ ചെയ്ത ഡാന്‍സ് വീഡിയോയാണ് ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞുകൊണ്ട് സൂര്യ ട്വിറ്ററില്‍ പങ്കുവെച്ചത്.

അയന്‍ എന്ന സൂര്യയുടെ സിനിമയിലെ ഗാനമാണ് ആന്‍ഡ്രോയ്ഡ് ഫോണില്‍ കുട്ടികള്‍ ചിത്രീകരിച്ചിരിക്കുന്നത്. യഥാര്‍ത്ഥ ഗാനത്തിലേതുപോലെത്തന്നെ ചിത്രീകരിച്ച വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി മാറിയിരുന്നു. വീഡിയോ ഇറങ്ങിയതിന് ശേഷം നിരവധി പേരാണ് കുട്ടികളെ അഭിനന്ദിച്ചുകൊണ്ട് രംഗത്തുവന്നത്.

നേരത്തേ അയന്‍ സിനിമയിലെ ആക്ഷന്‍ രംഗങ്ങളുടെ സ്പൂഫ് വീഡിയോയും കുട്ടികള്‍ ചെയ്തിരുന്നു. അതും വലിയ രീതിയിലാണ് പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നത്.

തിരുവനന്തപുരത്തെ ചെങ്കല്‍ചൂളയിലെ സൂര്യ ആരാധകരായ കുട്ടികളാണിവര്‍.
കോടി കണക്കിന് രൂപയും സാങ്കേതിക വിദ്യയും ഉപയോഗിച്ച് ഷൂട്ട് ചെയ്ത രംഗങ്ങളാണ് കുട്ടികള്‍ ആന്‍ഡ്രോയ്ഡ് ഫോണില്‍ ഷൂട്ട് ചെയ്ത് വിസ്മയം തീര്‍ക്കുന്നത്.

സൂര്യയെ നായകനാക്കി കെ.വി. ആനന്ദ് സംവിധാനം ചെയ്ത ചിത്രമായിരുന്നു അയന്‍. 2009 ഏപ്രില്‍ 3-നു പുറത്തിറങ്ങിയ ചിത്രത്തിന്റെ തിരക്കഥയും കെ.വി. ആനന്ദ് ആയിരുന്നു.

സൂര്യ ശിവകുമാര്‍, തമന്ന ഭാട്ടിയ ,പ്രഭു ഗണേഷന്‍ എന്നിവരായിരുന്നു ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചത്. തമിഴ്നാട്, ഹൈദരബാദ്, നാമ്പിയ, മലേഷ്യ, സന്‍സിബാര്‍,സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം.

ചിത്രത്തിലെ ആക്ഷനും ഗാനങ്ങളും ഏറെ ഹിറ്റായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Suriya Shares viral dance video

Latest Stories

We use cookies to give you the best possible experience. Learn more