തമിഴിലെ മികച്ച നടന്മാരില്‍ ഒരാളാണ് സൂര്യ. അദ്ദേഹത്തിന്റെ കരിയറിലെ മികച്ച ചിത്രങ്ങളില്‍ പലതും മറ്റ് ഭാഷകളിലേക്ക് റീമേക്ക് ചെയ്ത് വന്‍ വിജയമായി മാറിയിരുന്നു. സൂര്യയുടെ കാക്ക കാക്കയും ഗജിനിയും സിങ്കവും ഹിന്ദിയില്‍ റീമേക്ക് ചെയ്യപ്പെട്ടിരുന്നു. ഏറ്റവും ഒടുവിലിറങ്ങിയ സൂര്യ ചിത്രം സൂരറൈ പോട്ര് അക്ഷയ് കുമാര്‍ നായകനായി സര്‍ഫിറ എന്ന പേരില്‍ ഹിന്ദിയില്‍ റീമേക്ക് നടന്നുകൊണ്ടിരിക്കുകയാണ്.
ആമിര്‍ ഖാന്‍ നായകനായ ഗജിനിയാണ് തന്നെ നോര്‍ത്ത് സംസ്ഥാനങ്ങളില്‍ പരിചയപ്പെടുത്തിയതെന്ന് സൂര്യ പറയുന്നു. സാധാരണയായി ഒരു സിനിമ റീമേക്ക് ചെയ്യുമ്പോള്‍ ഒറിജിനല്‍ സിനിമയില്‍ അഭിനയിച്ച നടനോ സംവിധായകനോ ക്രെഡിറ്റ് കൊടുക്കുകയോ ചര്‍ച്ച ചെയ്യപ്പെടുകയോ ഇല്ലെന്ന് സൂര്യ പറയുന്നു.
എന്നാല്‍ ഗജിനി റീമേക്ക് ചെയ്തപ്പോള്‍ ആമിര്‍ ഖാന്‍ എല്ലാ സ്ഥലങ്ങളിലും ഒറിജിനല്‍ സിനിമയിലെ അഭിനേതാക്കളെ കുറിച്ചും അണിയറപ്രവര്‍ത്തകരെ കുറിച്ചും സംസാരിച്ചിരുന്നെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തമിഴ് സംസാരിക്കാത്ത നോര്‍ത്തിലുള്ള ആളുകള്‍ തന്നെ കുറിച്ചറിയാന്‍ കാരണം ആമിര്‍ ഖാന്‍ ആണെന്ന് സൂര്യ പറയുന്നു. ഐ.എം.ഡി.ബി വീഡിയോയില്‍ ദിഷ പഠാണിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സാധാരണയായി ഒരു സിനിമ റീമേക്ക് ചെയ്യുമ്പോള്‍, ഒറിജിനല്‍ സിനിമയിലെ നടനെയോ അഭിനേതാക്കളെയോ സംവിധായകരെയോ ആരും ചര്‍ച്ച ചെയ്യാറില്ല. എന്നാല്‍ ആദ്യമായി, ആമിര്‍ സാര്‍ സിനിമയെ കുറിച്ച് സംസാരിക്കുകയും എല്ലാ അഭിനേതാക്കളെയും സംവിധായകനെയും കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. മറ്റുള്ളവര്‍ ആരെങ്കിലും എന്നെക്കുറിച്ച് സംസാരിക്കുന്നതിന് മുമ്പുതന്നെ, തമിഴ് സംസാരിക്കാത്ത ആളുകള്‍, പ്രത്യേകിച്ച് നോര്‍ത്തിലുള്ളവര്‍ എന്നെക്കുറിച്ച് അറിയാന്‍ അദ്ദേഹം മാത്രമാണ് കാരണമെന്ന് ഞാന്‍ കരുതുന്നു,’ സൂര്യ പറഞ്ഞു.
Content Highlight: Suriya Says Aamir Khan is the reason people in north India know Him