'ഏത് ആപത്തിലും സുരേഷേട്ടൻ കൂടെ ഉണ്ടാകും'; സുരേശന്റെയും സുമലതയുടെയും പ്രണയഹാരിയായ ട്രെയ്ലർ
Film News
'ഏത് ആപത്തിലും സുരേഷേട്ടൻ കൂടെ ഉണ്ടാകും'; സുരേശന്റെയും സുമലതയുടെയും പ്രണയഹാരിയായ ട്രെയ്ലർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 13th April 2024, 5:49 pm

രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സുരേശൻ്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയ കഥ’. നമ്മുടെ നായകസങ്കൽപ്പങ്ങളെ മാറ്റിമറിച്ചു കൊണ്ടാണ് ഈ ചിത്രത്തിലെ നായകനേയും നായികയേയും അവതരിപ്പിക്കുന്നത്. ഇതാണ് ഈ ചിത്രത്തെ വ്യത്യസ്ഥമാക്കുന്നതിലെ പ്രധാന ഘടകം എന്നു പറഞ്ഞാൽ അതിശയോക്തിയില്ല.

ഇതിലെ സുരേശനും സുമലതയും പ്രേക്ഷകർ ഇതിനു മുമ്പുതന്നെ നെഞ്ചിലേറ്റിയതാണ്. ചിരിക്കാനും ചിന്തിക്കാനും  ധാരാളം വിഭവങ്ങൾ പ്രേക്ഷകർ പ്രതീക്ഷിക്കുന്നു.

മെയ് മൂന്നിന്  പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൻ്റെ ട്രെയ്ലർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നു. ഏറെ വൈറലായിരിക്കുന്ന ഈ ട്രെയ്ലർ തികഞ്ഞ നർമ്മ മുഹൂർത്തങ്ങളിലൂടെ ഏറെ സമ്പന്നമാണ്. രാജേഷ് മാധവനും ‘ചിത്രാ നായരുമാണ് സുരേശനേയും സുമലതയേയും അവതരിപ്പിക്കുന്നത്.

കുഞ്ചാക്കോ ബോബൻ തൻ്റെ പ്രശസ്തമായ കൊഴുമ്മൽ രാജീവന വീണ്ടും ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നു. സുധീഷ്, ശരത് രവി, ബാബു അന്നൂർ, തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്.ഇവർക്കൊപ്പം പരിശീലനം നൽകി തെരഞ്ഞെടുത്ത നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ പ്രധാന വേഷമണിയുന്നു.

ഗാനങ്ങൾ – വൈശാഖ് സുഗുണൻ, സംഗീതം. ഡോൺ വിൻസന്റ്, ഛായാഗ്രഹണം – സബിൻ ഊരാളു കണ്ടി. എഡിറ്റിങ്- ആകാശ്’ തോമസ് ക്രിയേറ്റീവ് ഡയറക്ടർ -സുരേഷ് ഗോപിനാഥ്. കലാസംവിധാനം -ജിത്തു സെബാസ്റ്റ്യൻ, മിഥുൻ ചാലിശ്ശേരി. പ്രൊഡക്ഷൻ കൺട്രോളർ- ബിനു മണമ്പൂർ.

സിൽവർ ബെസ്റ്റുഡിയോസ് സിൽവർ ബ്രോമൈഡ് പിക്ച്ചേർസ് എന്നീ ബാനറുകളിൽ ഇമ്മാനുവൽ ജോസഫ്, അജിത് തലപ്പള്ളി എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്. നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം മെയ് പതിനാറിന് ഗോകുലം മൂവീസ് ത്രൂ ഡ്രീം ബിഗ് ഫിലിംസ് പ്രദർശനെത്തിക്കുന്നു. പി.ആർ.ഒ- വാഴൂർ ജോസ്.

Content Highlight: Sureshanteyum Sumalathayudeyum Hrudayahariyaya Pranayakadha trailer out