‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിന് ശേഷം രതീഷ് ബാലകൃഷ്ണ പൊതുവാള്‍ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’. രാജേഷ് മാധവനും ചിത്ര നായരുമാണ് ഈ ചിത്രത്തില്‍ സുരേശനും സുമലതയുമാകുന്നത്. കുഞ്ചാക്കോ ബോബനും ചിത്രത്തിലൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
വമ്പന്‍ ബജറ്റിലൊരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ മാസം പൂര്‍ത്തിയായിരുന്നു. ഡോണ്‍ വിന്‍സെന്റ് ഈണമിട്ട ചിത്രത്തിലെ എട്ട് ഗാനങ്ങളാണ് റെക്കോഡ് തുകക്ക് സോണി മ്യൂസിക് സ്വന്തമാക്കിയത്.
പയ്യന്നൂരും പരിസര പ്രദേശങ്ങളിലുമായി നൂറു ദിവസത്തിന് മുകളിലാണ് ചിത്രം ഷൂട്ട് ചെയ്തത്. 2022ലെ സംസ്ഥാന ഫിലിം അവാര്‍ഡുകളില്‍ ഏഴെണ്ണം നേടി ശ്രദ്ധ നേടിയ ചിത്രമായിരുന്നു ‘ന്നാ താന്‍ കേസ് കൊട് ‘ അതിനു ശേഷം രതീഷ് ബാലകൃഷ്ണ പൊതുവാളുമൊത്ത് കുഞ്ചാക്കോ ബോബന്‍ വീണ്ടും ഒന്നിക്കുമ്പോള്‍ പ്രതീക്ഷകള്‍ ഏറെയാണ്.
ഒരേ കഥ മൂന്ന് കാലഘട്ടങ്ങളിലൂടെ പറയുന്നു എന്ന സവിശേഷത ചിത്രത്തിന് അവകാശപെടാനാകുന്ന ഒന്നാണ്. ഒരു വലിയ താരനിര ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. അജഗജാന്തരം എന്ന ചിത്രത്തിന് ശേഷം ഇമാനുവല്‍ ജോസഫ്, അജിത് തലപ്പള്ളി എന്നിവര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ സഹ നിര്‍മാതാക്കള്‍ രതീഷ് ബാലകൃഷ്ണ പൊതുവാള്‍, ജെയ് കെ., വിവേക് ഹര്‍ഷന്‍ എന്നിവരാണ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: മനു ടോമി, രാഹുല്‍ നായര്‍ – സബിന്‍ ഊരാളുക്കണ്ടി ഛായാഗ്രഹണം നിര്‍വഹിക്കുന്നു.
പ്രൊഡക്ഷന്‍ ഡിസൈനര്‍: കെ.കെ. മുരളീധരന്‍, എഡിറ്റര്‍: ആകാശ് തോമസ്, മ്യൂസിക്: ഡോണ്‍ വിന്‍സെന്റ്, ക്രിയേറ്റീവ് ഡയറക്ടര്‍: സുധീഷ് ഗോപിനാഥ്, ആര്‍ട്ട് ഡയറക്ഷന്‍: ജിത്തു സെബാസ്റ്റ്യന്‍, മിഥുന്‍ ചാലിശ്ശേരി, സിങ്ക് സൗണ്ട് & സൗണ്ട് ഡിസൈന്‍: അനില്‍ രാധാകൃഷ്ണന്‍, സൗണ്ട് മിക്‌സിങ്: സിനോയ് ജോസഫ്, ലിറിക്‌സ്: വൈശാഖ് സുഗുണന്‍.
കോസ്റ്റ്യൂം ഡിസൈനര്‍: സുജിത്ത് സുധാകരന്‍, മേക്കപ്പ്: ലിബിന്‍ മോഹനന്‍, സ്റ്റണ്ട്‌സ്: മാഫിയ ശശി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബിനു മണമ്പൂര്‍, വി.എഫ്.എക്‌സ്: എഗ്ഗ് വൈറ്റ്, സ്റ്റില്‍സ്: റിഷാജ് മുഹമ്മദ്, പോസ്റ്റര്‍ ഡിസൈന്‍: യെല്ലോടൂത്ത്സ്, കൊറിയോഗ്രാഫേഴ്സ്: ഡാന്‍സിങ് നിഞ്ച, ഷെറൂഖ് ഷെറീഫ് | അനഘ, റിഷ്ധാന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് & മീഡിയ പ്ലാനിങ് ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്.
Content Highlight: Sureshanteyum Sumalathayudeyum Hridhayahaariyaaya Pranayakatha movie’s song owned in record amount by Sony Music