| Wednesday, 24th May 2017, 3:20 pm

ഒടുവില്‍ മകളുടെ ആഗ്രഹത്തിന് മുന്നില്‍ മുട്ടുമടക്കിയ സുരേഷ് റെയ്‌ന ആ വെല്ലുവിളി സ്വീകരിച്ചു, വീഡിയോ കാണാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ഐ.പി.എല്‍ മൈതാനത്ത് തകര്‍ത്തപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തകര്‍ത്തത് ” ബ്രേക്ക് ദ ബിയര്‍ഡ്” ചലഞ്ചേഴ്‌സായിരുന്നു. ജഡേജയും ഹാര്‍ദ്ദിക് പാണ്ഡ്യയുമടക്കമുള്ള താരങ്ങള്‍ ചലഞ്ചിലൂടെ താടി കളഞ്ഞ് രംഗത്തെത്തി. ഇപ്പോഴിതാ ഗുജറാത്ത് ലയണ്‍സ് നായകന്‍ സുരേഷ് റെയ്‌നയും ചലഞ്ച് സ്വീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

എന്നാല്‍, റെയ്‌നയെ വെല്ലുവിളിച്ചത് സഹതാരങ്ങളല്ല, മറിച്ച് സ്വന്തം മകള്‍ തന്നെയാണ്. കഴിഞ്ഞ ദിവസം റെയ്‌ന തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് മകളുടെ ആഗ്രഹം സാധിച്ചു കൊടുക്കാനായി താന്‍ വെല്ലുവിളി സ്വീകരിക്കുന്നുവെന്ന് അറിയിച്ചതും വീഡിയോ പോസ്റ്റ് ചെയ്തതും.


Also Read: ‘ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാലും എല്‍.ഡി.എഫ് തന്നെ അധികാരത്തിലെത്തും’; ടൈംസ് ഓഫ് ഇന്ത്യയുടെ അഭിപ്രായ സര്‍വ്വേയില്‍ പിണറായി സര്‍ക്കാറിന് പാസ് മാര്‍ക്ക് മാത്രം


“മകള്‍ക്ക് എന്റെ താടി ഇഷ്ടമല്ലെന്നു മനസിലായി. അതുകൊണ്ട് മകള്‍ ഗ്രെഷ്യയ്ക്ക് വേണ്ടി ഞാന്‍ എന്റെ താടി വടിച്ചു കൊണ്ട് ബ്രേക്ക് ദ ബിയര്‍ഡ് ചലഞ്ച് സ്വീകരിക്കുന്നു.” എന്നായിരുന്നു റെയ്‌ന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

റെയ്‌നയ്ക്ക് മുമ്പ് ചലഞ്ച് സ്വീകരിച്ച് രംഗത്തെത്തയിവര്‍ സഹീര്‍ ഖാന്‍, രവീന്ദ്ര ജഡേജ, രോഹിത് ശര്‍മ്മ, ഹാര്‍ദ്ദിക് പാണ്ഡ്യ തുടങ്ങിയവരായിരുന്നു. റെയ്‌നയുടെ വീഡിയോയ്ക്ക് സോഷ്യല്‍ മീഡിയയില്‍ മികച്ച പ്രതികരണമാണ് ലഭിച്ചു വരുന്നത്. പുതിയ ലുക്കിന് കയ്യടിക്കുന്നവരും അനിഷ്ടം തുറന്നു പറയുന്നവരുമെല്ലാം ഉണ്ട്.

റെയ്‌നയുടെ മകളോടും കുടുംബത്തോടുമുള്ള സ്‌നേഹത്തെ പ്രശംസിക്കുന്നവരും നിരവധിയാണ്. നേരത്തെ, ഇന്ത്യന്‍ ടീമിലെ തന്റെ സ്ഥാനം വരെ കുടുംബത്തിനു വേണ്ടി മാറ്റി വച്ച റെയ്‌ന വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.


Don”t Miss: ഗൂഗിളിന്റെ തെറ്റുതിരുത്തിയതിന് മലയാളി സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് ഹാള്‍ ഓഫ് ഫെയിം അവാര്‍ഡ്


ചാമ്പ്യന്‍സ് ട്രോഫിയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ റെയ്‌നയില്ലെങ്കിലും ഐ.പി.എല്ലിലെ നിമിഷങ്ങള്‍ താരത്തിനുള്ള ജനപ്രീതി വര്‍ധിപ്പിച്ചിരിക്കുകയാണ്. പ്രത്യേകിച്ചും സെഞ്ച്വറി നഷ്ടമായ റിഷഭ് പന്തിനെ ആശ്വസിപ്പിക്കാനായി റെയ്‌ന അരികിലെത്തിയത് ഐ.പി.എല്‍ ചരിത്രത്തിലെ തന്നെ മറക്കാനാകാത്ത മുഹൂര്‍ത്തങ്ങളില്‍ ഒന്നായിരിക്കും.

We use cookies to give you the best possible experience. Learn more