ന്യൂദല്‍ഹി: മുംബൈ ഡ്രാഗണ്‍ഫ്‌ലൈ ക്ലബ്ബ് ഹോട്ടലില്‍ മുംബൈ പൊലീസ് നടത്തിയ റെയ്ഡില്‍ ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്നയും ഗായകന്‍ ഗുരു രന്ധാവയും ബോളിവുഡ് താരം സുസൈന്‍ ഖാനുമടക്കം അടക്കം 34 പേര്‍ അറസ്റ്റില്‍. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
റെയ്ഡില്‍ മുംബൈ ക്ലബിലെ ഏഴ് സ്റ്റാഫ് അംഗങ്ങള്‍ ഉള്‍പ്പെടെയാണ് അറസ്റ്റിലായത്.
അന്ധേരിയിലെ ക്ലബില്‍ പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു റെയ്ഡ്. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്നാരോപിച്ചാണ് നടപടി.
ക്രിക്കറ്റ് താരം സുരേഷ് റെയ്നയുള്‍പ്പെടെ 34 പേര്‍ക്കെതിരെ സെക്ഷന്‍ 188 (സര്‍ക്കാര്‍ പ്രഖ്യാപിച്ച ഉത്തരവിനെതിരെയുള്ള ലംഘനം), സെക്ഷന്‍ 269 സെക്ഷന്‍ 34 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
അനുവദനീയമായ സമയപരിധിക്കപ്പുറം സ്ഥാപനം തുറന്നിടുകയും കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുകയും ചെയ്തതിനാണ് അറസ്റ്റ്.
ബ്രിട്ടനില്‍ പുതിയ കൊവിഡ് വൈറസ് വ്യാപിച്ചതിന് പിന്നാലെ യു.കെയില്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ സര്‍ക്കാര്‍ നിര്‍ത്തിവെച്ചിരുന്നു. ഇതിന് പിന്നാലെ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി മഹാരാഷ്ട്ര സര്‍ക്കാര്‍ തിങ്കളാഴ്ച മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പരിധികളില്‍ രാത്രി കര്‍ഫ്യൂ പ്രഖ്യാപിട്ടുണ്ട്.
പുതുവര്‍ഷത്തിന് മുന്നോടിയായി മഹാരാഷ്ട്ര സര്‍ക്കാര്‍ സംസ്ഥാനത്തും പ്രത്യേകിച്ച് മുംബൈയിലും പൊതുപരിപാടികള്‍ക്ക് കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Suresh Raina, Sussanne Khan arrested in raid at Mumbai club for violating Covid norms