| Monday, 28th October 2024, 6:16 pm

അവന്‍ അവിശ്വസനീയമായ കഴിവുള്ളവനാണ്; സഞ്ജുവിനെക്കുറിച്ച് തുറന്ന് പറഞ്ഞ് സുരേഷ് റെയ്‌ന

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ എവര്‍ഗ്രീന്‍ താരമാണ് സുരേഷ് റെയ്‌ന. വ്യക്തിപരമായ കാര്യങ്ങള്‍ക്ക് വേണ്ടി കേരളത്തില്‍ എത്തിയ മുന്‍ താരം ഇന്ത്യയുടെ സ്റ്റാര്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററും മലയാളിയുമായ സഞ്ജു സാംസണെക്കുറിച്ച് സംസാരിച്ചിരുന്നു.

മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സഞ്ജുവിന്റെ വലിയ ആരാധകനാണ് താനെന്നും ക്യാപ്റ്റന്‍സിയിലും മറ്റ് മേഖലകളിലും സഞ്ജുവിന് അവിശ്വസനീയമായ കഴിവുണ്ടെന്നുമാണ് റെയ്‌ന പറഞ്ഞത്.

സുരേഷ് റെയ്‌ന സഞ്ജുവിന്റെ കഴിവുകളെ പ്രശംസിച്ച് പറഞ്ഞത്

‘ഞാന്‍ സഞ്ജുവിന്റെ വലിയ ആരാധകനാണ്. അവന്‍ അവിശ്വസനീയമായ കഴിവുള്ളവനാണ്, അതിശയിപ്പിക്കുന്ന നിരവധി ഇന്നിങ്സുകള്‍ അവനില്‍ നിന്ന് ഇനിയും പ്രതീക്ഷിക്കുന്നുണ്ട്. ക്യാപ്റ്റന്‍സിയിലും അവന് മികച്ച കഴിവുകളുണ്ട്. അന്താരാഷ്ട്ര വേദിയില്‍ സഞ്ജു മുന്‍നിരയില്‍ ഉണ്ടാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു,’ റെയ്ന മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

ബംഗ്ലാദേശിനെതിരായ ടി-20 മത്സരത്തിലെ സഞ്ജുവിന്റെ പ്രകടനം

അടുത്തിടെ ബംഗ്ലാദേശിനെതിരായ ടി-20യില്‍ സെഞ്ച്വറി നേടി ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിക്കാന്‍ സഞ്ജുവിന് സാധിച്ചിരുന്നു. 47 പന്തില്‍ നിന്ന് 11 ഫോറും എട്ട് സിക്‌സും ഉള്‍പ്പെടെ 111 റണ്‍സാണ് താരം നേടിയത്. താരത്തിന്റെ ടി-20 കരിയറിലെ ആദ്യ സെഞ്ച്വറിയാണ് ബംഗ്ലാദേശിനെതിരെ അടിച്ചെടുത്തത്. മിന്നും പ്രകടനത്തില്‍ നിരവധി റെക്കോഡുകള്‍ സ്വന്തമാക്കാനും സഞ്ജുവിന് സാധിച്ചിരുന്നു.

ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും വേഗത്തില്‍ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരം, ടി-20യില്‍ ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍, ടി-20യില്‍ ഏറ്റവും വേഗത്തില്‍ അര്‍ധ സെഞ്ച്വറി നേടുന്ന വിക്കറ്റ് കീപ്പര്‍ എന്നിങ്ങനെ പല റെക്കോഡുകളും വാരിക്കൂട്ടാന്‍ സഞ്ജുവിന് സാധിച്ചു.

Content highlight: Suresh Raina Prices Sanju Samson

We use cookies to give you the best possible experience. Learn more