ഇന്നലെ ചെപ്പോക്കില്‍ നടന്ന ഐ.പി.എല്ലില്‍ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ 7 വിക്കറ്റിനാണ് പഞ്ചാബ് കിങ്‌സ് പരാജയപ്പെടുത്തിയത്. ടോസ് നേടിയ പഞ്ചാബ് ക്യാപ്റ്റന്‍ സാം കറന്‍ എതിരാളികളെ ആദ്യം ബാറ്റ് ചെയ്യാന്‍ അയക്കുകയായിരുന്നു.
ഇന്നലെ ചെപ്പോക്കില്‍ നടന്ന ഐ.പി.എല്ലില്‍ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ 7 വിക്കറ്റിനാണ് പഞ്ചാബ് കിങ്‌സ് പരാജയപ്പെടുത്തിയത്. ടോസ് നേടിയ പഞ്ചാബ് ക്യാപ്റ്റന്‍ സാം കറന്‍ എതിരാളികളെ ആദ്യം ബാറ്റ് ചെയ്യാന്‍ അയക്കുകയായിരുന്നു.
ശേഷം നിലവിലെ ചാമ്പ്യന്മാര്‍ക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ് നേടാനാണ് സാധിച്ചത്. മറുപടിക്ക് ഇറങ്ങിയ പഞ്ചാബ് 16.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 163 നേടി വിജയം സ്വന്തമാക്കുകയായിരുന്നു.
ചെന്നൈയ്ക്ക് വേണ്ടി ഋതുരാജ് ഗെയ്ക്വാദ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 48 പന്തില്‍ നിന്ന് രണ്ട് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 62 റണ്‍സാണ് താരം നേടിയത്. 129.16 സ്‌ട്രൈക്ക്റേറ്റിലാണ് താരത്തിന് ബാറ്റ് വീശാന്‍ സാധിച്ചത്.
ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും സ്വന്തമാക്കുകയാണ് ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ്. ചെന്നൈക്ക് വേണ്ടി മൂന്ന് സീസണില്‍ 500+ റണ്‍സ് നേടുന്ന താരമാകാനാണ് ഗെയ്ക്വാദിന് സാധിച്ചത്. ഈ നേട്ടത്തില്‍ ക്യാപ്റ്റന്റെ കൂടെ തന്നെയാണ് മുന്‍ ചെന്നൈ താരം സുരേഷ് റെയ്‌നയും. ഗെയ്ക്വാദ് 2021, 2023, 2024 എന്നീ സീസണുകളില്‍ 500ന് മുകളില്‍ സ്‌കോര്‍ ചെയ്തപ്പോള്‍ റെയ്‌ന 2010, 2013, 2014 എന്നീ സീസണിലാണ് സ്‌കോര്‍ ചെയ്തത്.
Ruturaj Gaikwad became only the second CSK cricketer after Suresh Raina to score 500+ runs in a single IPL season on three occasions 😯👏🏻#CSKvPBKS #CSKvsPBKS pic.twitter.com/plx9x6EzBF
— Cricket.com (@weRcricket) May 1, 2024
ഗെയ്ക്വാദിന് പുറമെ അജിന്‍ങ്ക്യ രഹാന 29 റണ്‍സെടുക്കാന്‍ 24 പന്തുകള്‍ നേരിട്ടു. ചെന്നൈ രക്ഷകന്‍ എം.എസ്. ധോണിക്ക് തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല. 127.27 സ്‌ട്രൈക്ക് റേറ്റില്‍ 11 പന്തില്‍ നിന്ന് 14 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്.
പഞ്ചാബിന് വേണ്ടി ജോണി ബെയര്‍സ്റ്റോ (46), റൈല്‍ റോസോ (43) എന്നിവര്‍ ചെയ്സിങ്ങില്‍ മികച്ച പ്രകടനം നടത്തി . 17.5 ഓവറില്‍ സാം കറനും (പുറത്താകാതെ 26) ശശാങ്ക് സിങ്ങും (പുറത്താകാതെ 25) ടീമിനെ വിജയത്തിലെത്തിച്ചു. പഞ്ചാബിന് വേണ്ടി രണ്ട് വിക്കറ്റ് വീഴ്ത്തിയ ഹര്‍പ്രീതാണ് പ്ലെയര്‍ ഓഫ് ദ മാച്ച്. രാഹുല്‍ ചാഹറും രണ്ട് വിക്കറ്റ് നേടി.
Content Highlight: Suresh Raina And Ruturaj Gaikwad In Record Achievement