| Sunday, 19th February 2017, 10:35 am

ഡ്രൈവര്‍ സുനി മുമ്പ് മറ്റൊരു നടിയെ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു: അന്ന് പരാതിപ്പെട്ടിട്ടും പൊലീസ് നടപടിയെടുത്തില്ല: വെളിപ്പെടുത്തലുമായി നിര്‍മ്മാതാവ് സുരേഷ് കുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് തിരയുന്ന ഡ്രൈവര്‍ സുനി എന്നയാള്‍ മുന്‍പ് മറ്റൊരു നടിയെ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു എന്ന വെളിപ്പെടുത്തലുമായി നിര്‍മ്മാതാവ് സുരേഷ് കുമാര്‍. മാതൃഭൂമി ന്യൂസിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അന്ന് താന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നെന്നും എന്നാല്‍ പൊലീസിന്റെ ഭാഗത്തുനിന്നും യാതൊരു നടപടിയുമുണ്ടായില്ലെന്നും അദ്ദേഹം ആരോപിച്ചു.


Must Read: മാര്‍ട്ടിന്‍, പള്‍സര്‍ സുനി.. പൊലീസ് പിടികൂടുന്നതിനു മുമ്പ് ആണ്‍പിള്ളേരുടെ കയ്യില്‍ പെടാതിരിക്കാന്‍ പ്രാര്‍ത്ഥിച്ചോ: മേജര്‍ രവി


നടിയും സുരേഷ് കുമാറിന്റെ ഭാര്യയുമായ മേനക സഞ്ചരിച്ച കാര്‍ ആക്രമിക്കാനാണ്  സുനി ശ്രമിച്ചത്. മേനകയ്‌ക്കൊപ്പം യാത്ര ചെയ്യേണ്ടിയിരുന്ന മറ്റൊരു നടിയെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. എന്നാല്‍ അന്ന് അവര്‍ മേനകയ്‌ക്കൊപ്പമുണ്ടായിരുന്നില്ലെന്നും സുരേഷ് കുമാര്‍ വ്യക്തമാക്കി.

രാത്രി കാര്‍ പിന്തുടര്‍ന്ന ആക്രമികള്‍ മേനക സഞ്ചരിച്ച കാര്‍ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നെന്നും സുരേഷ് കുമാര്‍ പറഞ്ഞു. അഞ്ചുവര്‍ഷം മുമ്പാണ് ഈ സംഭവം നടന്നത്. അന്നു തന്നെ പരാതിപ്പെട്ടിരുന്നു. എന്നാല്‍ നടപടിയുണ്ടായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം നടിയെ തട്ടിക്കൊണ്ടുപോയ സുനിയ്ക്ക് പല ഉന്നതരുമായും ബന്ധമുണ്ടെന്നും ഇക്കാരണം കൊണ്ടാണ് നടപടിയുണ്ടാവാത്തതെന്നും സിനിമാ മേഖലയിലുള്ളവര്‍ ആരോപിക്കുന്നു.

We use cookies to give you the best possible experience. Learn more