| Monday, 16th March 2015, 10:38 pm

സുരേഷ് കല്‍മാഡിയെ ഏഷ്യന്‍ അത്‌ലെറ്റിക്‌സ് അസോസിയേന്റെ ആജീവനാന്ത പ്രസിഡന്റായി തെരഞ്ഞെടുത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നിരവധി അഴിമതിക്കേസുകളില്‍ കുറ്റാരോപിതനും മുതിര്‍ന്ന സ്‌പോര്‍ട്‌സ് ഭാരവാഹിയുമായ സുരേഷ് കല്‍മാഡിയെ ഏഷ്യന്‍ അത്‌ലെറ്റിക്‌സ് അസോസിയേഷന്റെ ആജീവനാന്ത പ്രസിഡന്റായി തെരഞ്ഞെടുത്തു. 2000ല്‍ ഓര്‍ഗനൈസേഷന്റെ തലവനായി തെരഞ്ഞെടുത്തത് മുതല്‍ ഏഷ്യയിലെ കായിക രംഗത്ത് വരുത്തിയിട്ടുള്ള വികസന പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ പദവി.

2010 ലെ കോമണ്‍വെല്‍ത്ത് അഴിമതിക്കേസില്‍ ജയിലിലായ കല്‍മാഡി പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു. ജകാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ അത്‌ലെറ്റിക് അസോസിയേഷന്റെ  80ാമത് കൗണ്‍സില്‍യോഗത്തിലാണ് അദ്ദേഹത്തെ ഈ സ്ഥാനത്തേക്ക് നിര്‍ദേശിച്ചിരുന്നത്. മാര്‍ച്ച് 12 ന് ആയിരുന്നു യോഗം ചേര്‍ന്നിരുന്നത്.

“ഏഷ്യന്‍ അത്‌ലെറ്റിക് അസോസിയേഷന്റെ മുന്‍ പ്രസിഡന്റായിരുന്ന കല്‍മാഡിയെ അസോസിയേഷന്റെ ആജീവനാന്ത പ്രസിഡന്റായി തെരഞ്ഞെടുത്തു. അദ്ദേഹം അധികാരത്തിലിരുന്ന സമയത്തെ പ്രവര്‍ത്തനത്തെ അടിസ്ഥാനമാക്കിയാണ് ഈ പദവി.” അസോസിയേഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.

നിലവിലുള്ള ഏഷ്യന്‍ അത്‌ലെറ്റ്ക് അസോസിയേഷന്റെ തലവനായ ദഹ്‌ലാന്‍ അല്‍ ഹമാദിനോട് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നായിരുന്നു അദ്ദേഹത്തിന് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ടിരുന്നത്. 2013 ല്‍ ആയിരുന്നു ഈ തെരഞ്ഞെടുപ്പ് നടന്നിരുന്നത്.

We use cookies to give you the best possible experience. Learn more