| Saturday, 23rd July 2022, 10:29 pm

ഒറ്റക്കൊമ്പന്‍ ഷൂട്ട് ചെയ്യാന്‍ എയര്‍പോര്‍ട്ട് റണ്‍വേ ബ്ലോക്ക് ചെയ്ത് കിട്ടണം, താടി വളര്‍ത്താന്‍ ചുരുങ്ങിയത് ഒരു മാസം വേണം: സുരേഷ് ഗോപി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സുരേഷ് ഗോപിയും ജോഷിയും വലിയ ഒരിടവേളക്ക് ശേഷം ഒന്നിച്ചെത്തുന്ന പാപ്പന്‍ തിയേറ്ററുകളിലെത്താന്‍ ഒരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രൊമോഷന്‍ ഭാഗമായി വലിയ രീതിയിലുള്ള പരിപാടികളാണ് നടക്കുന്നത്.

ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ കണ്ടപ്പോള്‍ തന്റെ വരാനിരിക്കുന്ന ചിത്രങ്ങളെ പറ്റി പറയുകയാണ് സുരേഷ് ഗോപി.

മാത്യു തോമസിന്റെ സംവിധാനത്തില്‍ തോമിച്ചന്‍ മുളകുപാടം നിര്‍മിക്കുന്ന ഒറ്റകൊമ്പന്‍ താരത്തിന്റെ ഏറെ പ്രതീക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ്. ചിത്രത്തിനായി ഡെയിറ്റ് കൊടുത്തിട്ടുണ്ടെന്നും എന്നാല്‍ ഷൂട്ട് ചെയ്യാന്‍ വിദേശത്തെ എയര്‍പോര്‍ട്ട് റണ്‍വേ തന്നെ വേണമെന്നും, ഗ്രാഫിക്‌സ് ഉപയോഗിക്കാതെ ഷൂട്ട് തന്നെ ചെയ്യണമെന്നും അതിന്റെ പെര്‍മിഷന്‍ കിട്ടാന്‍ കാത്തിരിക്കുകയാണ് എന്നാണ് സുരേഷ് ഗോപി പറയുന്നത്.

ഇതിനൊപ്പം തന്നെ ചിത്രത്തിലെ ലുക്കിനായി ഒരു മാസം എങ്കിലും സമയം കിട്ടിയാല്‍ മാത്രമേ താടി വളര്‍ത്താന്‍ സാധിക്കുമെന്നും സുരേഷ് ഗോപി പറയുന്നു.

തന്റെ വരാനിരിക്കുന്ന ഹൈവേ 2 വിനെ പറ്റിയും സുരേഷ് ഗോപി പറയുന്നുണ്ട്. ചിത്രവും വലിയ ക്യാന്‍വാസില്‍ ആക്ഷന്‍ രംഗങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ചിത്രമാണ്.

അതേസമയം ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറായി ഒരുക്കുന്ന പാപ്പനില്‍ വമ്പന്‍ താര നിരയാണ് അണിനിരക്കുന്നത്. കനിഹ, നീത പിള്ള എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗോകുലം ഗോപാലന്‍, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര, എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ആര്‍.ജെ ഷാനാണ്. ജൂലൈ 29നാണ് ചിത്രം തിയേറ്റുകളില്‍ എത്തുന്നത്.

രണ്ട് തലമുറകളുടെ സംഗമമാണ് ‘പാപ്പന്‍’. ജോഷിക്കൊപ്പം ക്രിയേറ്റീവ് ഡയറക്ടറായി മകന്‍ അഭിലാഷ് ജോഷിയുമുണ്ട് ചിത്രത്തില്‍. അച്ഛന്‍ സുരേഷ് ഗോപിക്കൊപ്പം ഗോകുല്‍ സുരേഷും സിനിമയുടെ ഭാഗമാണ്. ചിത്രത്തിന്റെ നിര്‍മാതാവ് ഡേവിഡ് കാച്ചപ്പിള്ളിയുടെ മകനായ അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

സഹനിര്‍മാണം- വി.സി. പ്രവീണ്‍, ബൈജു ഗോപാലന്‍, സുജിത് ജെ. നായര്‍, ഷാജി. ക്രിയേറ്റീവ് ഡയറക്ടര്‍ അഭിലാഷ് ജോഷി, എഡിറ്റര്‍ ശ്യാം ശശിധരന്‍, ഗാനരചന : മനു മഞ്ചിത്, ജ്യോതിഷ് കാശി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് സെബാസ്റ്റ്യന്‍ കൊണ്ടൂപറമ്പില്‍, തോമസ് ജോണ്‍, കൃഷ്ണമൂര്‍ത്തി.

സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്, ശ്രീശങ്കര്‍, ആര്‍ട്ട് നിമേഷ് എം താനൂര്‍ മേക്കപ്പ് റോക്സ് സേവ്യര്‍, കോസ്റ്റും പ്രവീണ്‍ വര്‍മ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എസ്. മുരുകന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സിബി ജോസ് ചാലിശ്ശേരി, സ്റ്റില്‍സ് നന്ദു ഗോപാലകൃഷ്ണന്‍ ഡിസൈന്‍സ് ഓള്‍ഡ് മങ്ക്സ്. പി.ആര്‍.ഒ മഞ്ജു ഗോപിനാഥ്.

Content Highlight : Suresh gopy about his new projects ottakomban and highway

Latest Stories

We use cookies to give you the best possible experience. Learn more