| Thursday, 14th May 2020, 4:40 pm

ആനക്കാട്ടില്‍ ചാക്കോച്ചിക്ക് ശേഷം കടുവാക്കുന്നേല്‍ കുരുവാച്ചനായി സുരേഷ് ഗോപി വരുന്നു; 250ാം ചിത്രത്തിന് പുലിമുരുകന്റെ ക്യാമറമാന്‍ ഛായാഗ്രഹണം നിര്‍വഹിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

പുലിക്കോട്ടില്‍ ചാക്കോച്ചിക്ക് ശേഷം കോട്ടയംകാരനായ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കാനൊരുങ്ങി സുരേഷ് ഗോപി. തന്റെ 250ാം ചിത്രത്തില്‍ കടുവാക്കുന്നേല്‍ കുരുവാച്ചന്‍ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

നവാഗതനായ മാത്യു തോമസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജോണ്‍ ആന്റണി, രഞ്ജിത്ത് ശങ്കര്‍, ഖാലിദ് റഹ്മാന്‍, അമല്‍ നീരദ്, തുടങ്ങിയവരോടൊപ്പം സഹ സംവിധായികനായി പ്രവര്‍ത്തിച്ച വ്യക്തിയാണ് മാത്യു തോമസ്. ഇവരുടെ ഹിറ്റ് ചിത്രങ്ങളായ വരത്തന്‍, പ്രേതം2, ഉണ്ട, കെട്ട്യേളാണ് എന്റെ മാലാഖ, എന്നീ ചിത്രങ്ങളില്‍ മാത്യു ഭാഗമായിട്ടുണ്ട്. 1997 ല്‍ ജോഷിയുടെ സംവിധാനത്തില്‍ ഇറങ്ങിയ ലേലം പോലെയുള്ള, സുരേഷ് ഗോപിയുടെ സുവര്‍ണ്ണകാലത്തെ അനുസ്മരിപ്പിക്കുന്ന ഒരു സിനിമായിരിക്കും ഇതെന്നാണ് സൂചന.

ഷിബിന്‍ ഫ്രാന്‍സിസ് ആണ് ചിത്രത്തിന്‍രെ തിരക്കഥയൊരുക്കുന്നത്. അമല്‍നീരജ് സംവിധാനം ചെയ്ത സി.ഐ.എ, അരുണ്‍ കുമാര്‍ അരവിന്ദിന്റെ അണ്ടര്‍ വേള്‍ഡ് എന്നീ ചിത്രങ്ങളുടെ തിരക്കഥയൊരുക്കിയത് ഷിബിനായിരുന്നു.

പുലിമരുകന്‍, ഒടിയന്‍ എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിച്ച ഷാജികുമാറാണ് ഈ ചിത്രത്തിന്റെയും ക്യാമറമാന്‍. ഏപ്രില്‍ 20ന് ചിത്രീകരണം ആരംഭിക്കാനിരുന്നതായിരുന്നു.

ജോജു ജോര്‍ജ്, മുകേഷ് തുടങ്ങിയ വന്‍ താര നിരയിലാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബോളിവുഡ് നടിയായിരിക്കും ചിത്രത്തിലെ നായികയെന്നാണ് അണിയറയില്‍ നിന്നും ലഭിക്കുന്ന സൂചന.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Latest Stories

We use cookies to give you the best possible experience. Learn more