തൃശൂര്‍: തൃശൂര്‍ ഞാനിങ്ങെടുക്കുകയാണെന്നു പറഞ്ഞ സുരേഷ് ഗോപിക്ക് തൊടാന്‍പോലും പിടികൊടുക്കാതെ മണ്ഡലം. മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്താണ് സുരേഷ് ഗോപിയിപ്പോള്‍.
ശബരിമല കലാപം ഉള്‍പ്പെടെ സ്വാധീനം ചെലുത്തിയ മണ്ഡലത്തില്‍ സുരേഷ് ഗോപിയിലൂടെ വന്‍ നേട്ടംകൊയ്യാമെന്ന പ്രതീക്ഷയോടെയാണ് ബി.ജെ.പി അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയത്. എന്നാല്‍ ഇവിടെ മൂന്നാം സ്ഥാനത്തേക്ക് സുരേഷ് ഗോപി പിന്തള്ളപ്പെടുകയായിരുന്നു.
ഇവിടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ ടി.എന്‍ പ്രതാപനാണ് മുന്നിട്ടു നില്‍ക്കുന്നത്. 132882 വോട്ടുകളാണ് പ്രതാപന് നേടിയത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ സി.പി.ഐയുടെ രാജാജി മാത്യു തോമസാണ് രണ്ടാം സ്ഥാനത്ത്. 107148 വോട്ടുകളാണ് അദ്ദേഹം നേടിയത്. സുരേഷ് ഗോപി 97580 വോട്ടുകളും നേടി.