നടന്‍ സുരേഷ് ഗോപിക്ക് കൊവിഡ്. താരം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
‘സുരക്ഷാ മുന്‍കരുതലുകള്‍ എടുത്തെങ്കിലും ഞാന്‍ കൊവിഡ് പോസിറ്റീവായി. ഇപ്പോള്‍ ക്വാറന്റീനിലാണ്. ചെറിയ പനിയുണ്ടെങ്കിലും സുഖമായിരിക്കുന്നു, മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ല.
എല്ലാവരും കര്‍ശനമായി സാമൂഹിക അകലം പാലിച്ച് കൂട്ടം ചേരാതിരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്.
നിങ്ങള്‍ സുരക്ഷിതരായിരിക്കുക. മറ്റുള്ളവരേയും സുരക്ഷിതരാക്കുക,’ അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
നിധിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്ത കാവല്‍ ആണ് അദ്ദേഹത്തിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ജോഷി സംവിധാനം ചെയ്യുന്ന പാപ്പന്‍ ആണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.
സുരേഷ് ഗോപിക്കൊപ്പം മകന്‍ ഗോകുലും ചിത്രത്തില്‍ ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്. സംവിധായകന്‍ ജോഷിയും സുരേഷ് ഗോപിയും ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘പാപ്പന്‍’. ചിത്രത്തില്‍ മാത്യൂസ് പാപ്പന്‍ ഐ.പി.എസ് എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്.
— Suresh Gopi (@TheSureshGopi) January 19, 2022
കഴിഞ്ഞ 16 നാണ് പാപ്പന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. സുരേഷ് ഗോപിയുടെ കരിയറിലെ 252-ാം ചിത്രവുമാണിത്. സൂപ്പര്‍ ഹിറ്റായ ‘പൊറിഞ്ചു മറിയം ജോസി’ന് ശേഷമുള്ള ജോഷിയുടെ ക്രൈം ത്രില്ലര്‍ ചിത്രമാണ് ‘പാപ്പന്‍’
സണ്ണി വെയ്ന്‍, നൈല ഉഷ, നീത പിള്ള, ആശ ശരത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍ തുടങ്ങിയവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‘കെയര്‍ ഓഫ് സൈറാ ബാനു’ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായ ആര്‍.ജെ. ഷാനാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്.
അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റര്‍ ശ്യാം ശശിധരനാണ്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഇഫാര്‍ മീഡിയ കൂടി നിര്‍മ്മാണ പങ്കാളിയാണ്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: suresh gopi tested covid positive