ജിബു ജോക്കബിന്റെ സംവിധാനത്തിലൊരുങ്ങുന്ന സുരേഷ് ഗോപിയുടെ പുതിയ ചിത്രമാണ് മേ ഹും മൂസ. ചിത്രത്തിന്റെ നോര്‍ത്ത് ഇന്ത്യയിലെ ഷൂട്ടിനിടക്ക് നേരിട്ട വെല്ലുവിളികളെ കുറിച്ച് പറയുകയാണ് പോപ്പര്‍ സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സുരേഷ് ഗോപി.
‘ന്യൂദല്‍ഹിയില്‍ അഭിനയിക്കുമ്പോഴൊക്കെ വളരെ ഫ്‌ളുവന്റായി ഹിന്ദി സംസാരിക്കുമായിരുന്നു. എന്നാല്‍ എം.പിയായിരിക്കുന്ന സമയത്ത് ഞാന്‍ വളരെ ബുദ്ധിമുട്ടി. കാരണം പഞ്ചാബികളുടെ അടുത്ത് ഹിന്ദി സംസാരിക്കുമ്പോള്‍ അത്ര ഈസിയായി സംസാരിക്കാനാവില്ല.
നമ്മള്‍ ഞൊണ്ടി കൂടാണ് പറയുന്നതെങ്കില്‍ പിന്നെ ഭയങ്കര ബുദ്ധിമുട്ടായിരിക്കും. പിന്നെ ഞാനെന്റെ ഞൊണ്ടി ഹിന്ദി വെച്ചാണ് അവരോട് ഇന്ററാക്റ്റ് ചെയ്തത്. അവിടുത്തെ യാചകരോടൊക്കെ സംസാരിക്കുന്നത് ഈസിയായിരുന്നു. കാരണം അവര്‍ കൈ നീട്ടുന്നത് പഞ്ചാബികളുടെ അടുത്തല്ല. ബാക്കി ഹിന്ദി സംസാരിക്കുന്നവരുടെ അടുത്താണ്.
ചിലടത്ത് ഇംഗ്ലീഷ് വരും, ചിലടത്ത് തമിഴ് വരും. സീ, ഇങ്കേ, അബ് യഹാ എന്നൊക്കെ വരും. എന്ത് പറഞ്ഞാലും ഇങ്കേ കേറി വരും. കേരളം വിട്ടാല്‍ അറിയാതെ തമിഴ് കേറി വരും. നോര്‍ത്ത് ഇന്ത്യയിലെ ഷൂട്ടിന് താടിക്കിടക്കൂടെ വിയര്‍പ്പ് ഒഴുകുമ്പോള്‍ സ്‌ക്രാച്ച് ചെയ്യാന്‍ പറ്റില്ല. ഫുള്‍ ബ്ലാക്ക് ചെയ്തിരുന്നു. അല്ലെങ്കില്‍ പാര്‍ലമെന്റില്‍ കണ്ട വൈറ്റ് താടിയാവുമായിരുന്നു. ഒറ്റക്കൊമ്പന്റെ താടിയാണ്. പക്ഷേ അവര്‍ക്ക് അത് ഉപയോഗിക്കാന്‍ പറ്റിയില്ല.
മേ ഹും മൂസ ഭീഷണിപ്പെടുത്തിയാണ് പെട്ടെന്ന് ഓര്‍ഗനൈസ് ചെയ്ത് മാര്‍ച്ചില്‍ ദല്‍ഹിയിലെ പോഷന്‍സ് തീര്‍ത്തത്. ഏപ്രിലില്‍ സെഷന്‍സ് കഴിഞ്ഞ് വന്നപ്പോള്‍ ഇവിടുത്തെ സെറ്റുകളും റെഡിയായി. ശരിക്കും ഒരു പ്രഷറില്‍ ചെയ്തതാണ് മേ ഹും മൂസ. ഭീഷണിപ്പെടുത്തി ചെയ്യിച്ചതാണ്, ഇല്ലെങ്കില്‍ ഒരു രണ്ട് വര്‍ഷം കഴിഞ്ഞേ നടക്കൂവെന്ന് ഞാന്‍ പറഞ്ഞു,’ സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
Content Highlight: Suresh Gopi talks about the challenges he faced while shooting the film in North India