16 വർഷങ്ങൾക്ക് ശേഷം സുരേഷ് ഗോപിയും ബിജുമേനോനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് അരുൺ വർമ്മ ഒരുക്കുന്ന ഗരുഡൻ. ക്രിസ്ത്യൻ ബ്രദേഴ്സിൽ ആയിരുന്നു മുൻപ് ഇരുവരും ഒന്നിച്ചത്. അഞ്ചാം പാതിരാ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം മിഥുൻ മാനുവൽ തോമസ് തിരക്കഥ ഒരുക്കുന്നു എന്നൊരു പ്രത്യേകത കൂടി ഗരുഡന് ഉണ്ട്.
സിനിമ ഇറങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ഗരുഡനിലെ ബിജു മേനോന്റെ പ്രകടനത്തെ കുറിച്ച് സംസാരിക്കുകയാണ് സുരേഷ് ഗോപി.
‘ഗരുഡനിലെ ബിജുവിന്റെ പ്രകടനം കണ്ടിട്ട് ഞാൻ അവനോട് പറഞ്ഞത് ഇത് എന്നും ഓർക്കപ്പെടുമെന്നാണ്,’ സുരേഷ് ഗോപി പറയുന്നു. മൂവി വേൾഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു താരം.
‘ക്രിസ്ത്യൻ ബ്രദേഴ്സിന് ശേഷം ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചിട്ടില്ല. തമ്മിൽ ൽ
കാണുന്നതും വളരെ കുറവായിരുന്നു. ഫോണിൽ മാത്രമേ ബന്ധം ഉണ്ടായിരുന്നുള്ളൂ. ബിജുവിന്റെ സൗകര്യത്തിനുവേണ്ടി ഗരുഡന്റെ ഷൂട്ട് പലപ്പോഴായിട്ട് മാറ്റിയിട്ടുണ്ട്. അവന്റെ സൗകര്യത്തിന് ഞാൻ അവിടെ നിന്നു കൊടുത്ത് ഷൂട്ട് ചെയ്ത സിനിമയാണ് ഗരുഡൻ. ഇതൊക്കെയായിരുന്നു ഈ സിനിമ. എല്ലാ ബിജുവിന്റെ സൗകര്യത്തിലാണ് ചെയ്തിരിക്കുന്നത്(ചിരിക്കുന്നു).
ഗരുഡനിലെ ബിജുവിന്റെ പ്രകടനം കണ്ടിട്ട് ഞാൻ അവനോട് പറഞ്ഞത് ഇത് എന്നും ഓർക്കപ്പെടുമെന്നും ഇതിന് അവാർഡ് കിട്ടാൻ സാധ്യതയുണ്ടെന്നുമാണ്. ഇതിന് മുൻപ് പാർവതി തിരുവോത്തും ഷറഫുദ്ദീനുമെല്ലാം അഭിനയിച്ച ആർക്കറിയാം എന്ന സിനിമ കണ്ടിട്ടാണ് ഞാൻ ബിജുവിനോട് അങ്ങനെ പറഞ്ഞിട്ടുള്ളത്.
അതിന് മുൻപ് അയ്യപ്പനും കോശിയും കണ്ടപ്പോഴും ഞാൻ അത് തന്നെയാണ് ബിജുവിനോട് പറഞ്ഞത്. എന്നിട്ട് എന്ത് സംഭവിച്ചു.
ഗരുഡൻ എന്ന ഈ സിനിമയും അങ്ങനെ വിലയിരുത്ത പെടുകയാണെങ്കിൽ അത് ബിജുവിന്റെ ഒരു മികച്ച പ്രകടനമായി അടയാളപെടുത്തും. പക്ഷെ എനിക്ക് ഈ സിനിമയിൽ അത്ര സ്കോപ് ഇല്ല,’ സുരേഷ് ഗോപി പറയുന്നു.
Content Highlight: Suresh Gopi Talk About Biju Menon’s Acting In Garudan Movie