| Wednesday, 3rd April 2019, 7:41 pm

'മോദി പതിനഞ്ച് ലക്ഷം കൊണ്ടുവന്ന് അണ്ണാക്കില്‍ തള്ളി തരുമെന്ന് കരുതിയോ?' ; സുരേഷ് ഗോപി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഗ്ദാനമായ പതിനഞ്ച് ലക്ഷം രൂപ കൊണ്ട് വന്ന് അണ്ണാക്കിലേക്ക് തള്ളി തരുമെന്ന് കരുതിയോ എന്ന് പൊതുവേദിയില്‍ തൃശ്ശൂര്‍ ലോക്‌സഭ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും രാജ്യസഭ എം.പിയുമായ സുരേഷ് ഗോപി പറഞ്ഞെന്ന് റിപ്പോര്‍ട്ട്.

പീപ്പിള്‍ ടി.വിയാണ് വീഡിയോ പുറത്തുവിട്ടത്. പത്തനംതിട്ടയില്‍ കെ.സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ സംസാരിക്കുകയായിരുന്നു സുരേഷ്‌ഗോപി. പതിനഞ്ച് ലക്ഷം കൊണ്ടുവായെന്ന് പറയുന്നവരോട് പുച്ഛമാണെന്നും. ഹിന്ദി അറിയില്ലെങ്കില്‍ അറിയുന്നവരോട് ചോദിച്ച് മനസിലാക്കണമെന്നും സുരേഷ് ഗോപിയുടെ വീഡിയോയില്‍ പറയുന്നുണ്ട്.

സ്വിസ് ബാങ്കില്‍ കള്ളപ്പണമുള്ളവരുടെ ലിസ്റ്റില്‍ ധാരാളം പേരുണ്ടെന്നും “റോസാപൂ വെച്ച മഹാനടക്കമുണ്ടെന്നും” സുരേഷ് ഗോപി പറയുന്നു.

സുരേഷ് ഗോപിയുടെ വാക്കുകള്‍.

“”പതിനഞ്ച് ലക്ഷം ഇപ്പം വരും, പുച്ഛമാണ് തോന്നുന്നത്. ഹിന്ദി നീ അറിയേണ്ട, ഇംഗ്ലീഷ് നീ അറിയേണ്ട. ഇംഗ്ലീഷ് അറിയാത്ത ആരും ഇവിടെ ഇല്ല എന്ന് നീ അവകാശപ്പെടരുത്, ഹിന്ദി അറിയാത്തവരാണെങ്കില്‍ അറിയുന്നവരോട് ചോദിച്ച് മനസിലാക്കണം. ഇന്ത്യക്ക് പുറത്തുള്ള കള്ളപ്പണം സ്വിസ് ബാങ്കിലടക്കം ഉണ്ട് അതിന് അവരുടെ നിയമാവലിയുണ്ട്. ഇന്ത്യന്‍ നിയമവുമായി ചെല്ലാന്‍ കഴിയില്ല””

“”അവിടെ 10-50 വര്‍ഷമായി കാശ് ഉണ്ട്. നമ്മുടെ പല മഹാന്മാരുടെയും ഈ പട്ടികയില്‍ ഉണ്ട്. റോസാപ്പൂ വെച്ച മഹാനടക്കം വരും ആ പട്ടികയില്‍. കൂമ്പാരം കൂട്ടിയ പണമുണ്ടതില്‍. മോദി ഉടനെ ഈ കറവ പശുവിന്റെ മുതുകില്‍ തണുത്തവെള്ളം ഒഴിച്ച് മുഴുവന്‍ കറന്ന് ചുരത്തി പതിനഞ്ച് ലക്ഷം വീതം അണ്ണാക്കിലേക്ക് തള്ളി തരുമെന്ന് കരുതിയോ ഇത് ഈ ഭാഷയിലെ സംസാരിക്കാന്‍ കഴിയു. ഊളയെ ഊള എന്നെ വിളിക്കാന്‍ കഴിയു”” എന്നുമായിരുന്നു സുരേഷ് ഗോപിയുടെ പരാമര്‍ശം.
DoolNews Video

We use cookies to give you the best possible experience. Learn more